സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിൻവലിച്ചു: ചൊവ്വാഴ്ച ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ചര്‍ച്ച

Mar 13, 2026 - 19:31
 0  4
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിൻവലിച്ചു: ചൊവ്വാഴ്ച ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ചര്‍ച്ച

തിരുവനന്തപുരം; ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുയര്‍ത്തി സംസ്ഥാനത്തെ സ്വകാര്യ ആ​ശു​പ​ത്രി ന​ഴ്‌​സു​മാ​ർ ന​ട​ത്തി​വ​ന്ന സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തും. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത് . ചര്‍ച്ചയ്ക്കു പിന്നാലെ വ്യാഴാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

ചര്‍ച്ച പൂര്‍ത്തിയാകും വരെ സമരം പാടില്ലെന്നാണ് നിര്‍ദേശം. ഇതോടെ നാളെ മുതല്‍ നഴ്‌സുമാര്‍ ജോലിക്കു കയറാന്‍ സാധ്യതയുണ്ട്.

മിനിമം വേതനം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് നഴ്സുമാര്‍ സമരം നടത്തിയത്. 

സമരം കടുത്തതോടെയാണ് ഹൈക്കോടതി ഇടപെട്ടത്. സ്വകാര്യ മാനേജ്മെന്റുകളുടെ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. സമരം മൂലം ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടരുതെന്ന് കോടതി നിര്‍ദേശിച്ചു.

അതേസമയം, കുറെ ആശുപത്രികള്‍ സമരക്കാരുമായി ധാരണയിലെത്തിയെന്ന് സമരക്കാര്‍ അവകാശപ്പെടുന്നു. ബാക്കിയുള്ള ആശുപത്രികള്‍ കൂടി ധാരണയിലെത്തിയാല്‍ മാത്രമേ സമരം പൂര്‍ണമായി അവസാനിപ്പിക്കുകയുള്ളൂ എന്ന് നഴ്സുമാര്‍ അറിയിച്ചു.