അനന്ദ് അംബാനി- രാധിക പ്രീ-വെഡ്ഡിങ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബിസിനസ് തലവന്മാരും

അനന്ദ് അംബാനി- രാധിക പ്രീ-വെഡ്ഡിങ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബിസിനസ് തലവന്മാരും

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ മാർച്ച് 1-3 വരെ ഗുജറാത്തിലെ ജാംനഗറിൽ നടക്കും. ആഗോളതലത്തിലുള്ള ബിസിനസ്, ടെക് കമ്പനികളുടെ തലവന്മാർ ആഘോഷങ്ങളിൽ പങ്കെടുക്കും.

ദിവസേന പത്തിൽ താഴെ വിമാനങ്ങൾ മാത്രം ഇറങ്ങുന്ന ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ മാർച്ച് ഒന്നിന് മെഗാ ഇവന്റിനായി ഏകദേശം 50 വിമാനങ്ങൾ അതിഥികളുമായി ലാൻഡിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

മോർഗൻ സ്റ്റാൻലി സിഇഒ ടെഡ് പിക്ക്, ഡിസ്നി സിഇഒ ബോബ് ഇഗർ, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്, അഡ്‌നോക് സിഇഒ സുൽത്താൻ അഹമ്മദ് അൽ ജാബർ, ഇഎൽ റോത്ത്‌സ്‌ചൈൽഡ് മേധാവി ലിൻ ഫോറസ്റ്റർ ഡി റോത്ത്‌ചൈൽഡ് എന്നിവരുൾപ്പെടെ നിരവധി ബിസിനസ്സ് മേധാവികൾ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സൗദി അരാംകോ ചെയർപേഴ്സണ്‍ യാസിർ അൽ റുമയ്യാൻ ഉൾപ്പെടുന്നു.