മിഡ്‌ലാൻഡ് പാർക്ക് സെയിന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയ കമ്മ്യൂണിറ്റി ഔട്ട്റീച്ച് ശ്രദ്ധേയമായി
ന്യൂജേഴ്‌സി: മിഡ്‌ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയ ഔട്ട്റീച്ച് നേതൃത്വം കൊടുത്ത ചാരിറ്റി സംരംഭത്തിൽ മിഡ്‌ലാൻഡ് പാർക്ക് ചിൽഡ്രൻസ് ലവ് ഫണ്ടിന്റെ വാർഷിക ലവ് ഫെസ്റ്റ് ധനസമാഹരണ പരിപാടിയിൽ നിരവധി ദേവാലയ അംഗങ്ങൾ വോളന്റീർ ആയി സ്തുത്യർഹമായ സേവനത്തിലൂടെ ശുചീ
സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയ ഔട്ട്റീച്ച് കോഓർഡിനേറ്റർ ജെറീഷ് വർഗീസ് നേതൃത്വം കൊടുത്ത ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ ഇടവകാംഗങ്ങളായ അജു തര്യൻ, സുനിത വർഗീസ്, അലിസൺ തര്യൻ, വിജു ജോൺ, മനു ജോർജ്, ജോൺ കുര്യൻ, ജിനേഷ് തമ്പി, സഞ്ജയ് ഉമ്മൻ, ഷേർളി തങ്കച്ചൻ, ജോഷ്വ മനു, ഐയ്‌ഡൻ തമ്പി, ജെന്ന കുര്യൻ,എലിയാന സഞ്ജയ്, ബഥനി തങ്കച്ചൻ എന്നിവർ പങ്കെടുത്തു
മിഡ്‌ലാൻഡ് പാർക്ക് ചിൽഡ്രൻസ് ലവ് ഫണ്ട് ഇൻകോർപ്പറേറ്റഡ് ഗുരുതരമായ രോഗബാധിതയായ ഒരു കുട്ടിയുടെ ചികിത്സാ ചെലവുകൾക്കായി ഫണ്ട് രൂപീകരിക്കുന്നതിനായി 1977-ൽ സ്ഥാപിതമായ ഒരു പ്രാദേശിക ചാരിറ്റബിൾ സംഘടനയാണ്. 1985-ൽ, പ്രതിസന്ധി ഘട്ടങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളുള്ള മിഡ്‌ലാൻഡ് പാർക്ക് കുടുംബങ്ങളെ പിന്തുണയ്ക്കുക എന്ന വിശാലമായ ദൗത്യത്തോടെയാണ് സംഘടന പുനഃസ്ഥാപിക്കപ്പെട്ടത്.
പൂർണ്ണമായും സന്നദ്ധപ്രവർത്തകർ നടത്തുന്ന ഒരു ലാഭേച്ഛയില്ലാത്ത സംഘടന എന്ന നിലയിൽ, ലവ് ഫണ്ട് നിർധനരായ കുടുംബങ്ങൾക്ക് സഹായം നൽകി വരുന്നു.
മിഡ്‌ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയ വികാരി റവ. ഫാ ഡോ ബാബു കെ മാത്യു ഈ സന്നദ്ധസേവന അവസരം കമ്മ്യൂണിറ്റി സേവനത്തിനും പ്രവർത്തനത്തിനുമുള്ള ദേവാലയ അംഗങ്ങളുടെ സമർപ്പണത്തെ പ്രതിഫലിപ്പിച്ചു എന്ന് അഭിപ്രായപ്പെട്ടു.
ദേവാലയത്തിലെ ഔട്ട്റീച്ച് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിജയകരമായ നടന്ന ഈ കമ്മ്യൂണിറ്റി ഔട്ട്റീച്ച് ചാരിറ്റിയിൽ അഭിമാനം രേഖപ്പെടുത്തിയ ജെറീഷ് വർഗീസ്, ഇതിൽ പങ്കെടുത്ത എല്ലാ ദേവാലയ അംഗങ്ങളോടുമുള്ള നന്ദി അറിയിച്ചു.