മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ ഒമ്ബതു പുതിയ ഡാമുകള്‍ നിര്‍മിക്കാൻ പദ്ധതി

മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ ഒമ്ബതു പുതിയ ഡാമുകള്‍ നിര്‍മിക്കാൻ പദ്ധതി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ ഒമ്ബതു പുതിയ ഡാമുകള്‍ നിര്‍മിക്കാൻ പദ്ധതിയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയെ അറിയിച്ചു.

129 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ നീക്കം നടത്തുന്നത്. ഇതിന് ഡി.പി.ആര്‍ തയാറാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പാരിസ്ഥിതിക ആഘാത പഠനത്തിനായുള്ള അനുമതിക്കായി ശ്രമം തുടരുന്നു.

തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയും എന്നതാണ് ഈ വിഷയത്തില്‍ കേരളത്തിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി. പെരിയാര്‍, ചാലക്കുടി, ചാലിയാര്‍, പമ്ബ- അച്ചന്‍കോവില്‍, മീനച്ചില്‍ നദീതടങ്ങളില്‍ പ്രളയ പ്രതിരോധ ഡാമുകള്‍ നിര്‍മിക്കാനും നടപടി തുടങ്ങി. ഇതില്‍ മൂന്നു ഡാമുകളുടെ പഠനം പൂര്‍ത്തിയാക്കിയതായും മന്ത്രി വ്യക്തമാക്കി.