നവ കേരള സദസ്സില്‍ പങ്കെടുത്ത കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ക്ക് സസ്‌പെൻഷൻ

നവ കേരള സദസ്സില്‍ പങ്കെടുത്ത കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ക്ക് സസ്‌പെൻഷൻ

കോഴിക്കോട്: നവകേരള സദസില്‍ പങ്കെടുത്ത യുഡിഎഫ് നേതാക്കള്‍ക്ക് സസ്പെൻഷൻ. കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ക്കെതിരെയാണ് നടപടി.

കോണ്‍ഗ്രസ് നേതാവ് എൻ. അബൂബക്കറിനെ  പാര്‍ട്ടിയില്‍ നിന്നും സസ്പെൻഡ് ചെയ്തതായി  ഡി.സി.സി അധ്യക്ഷൻ  അറിയിച്ചു .

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനാണ് എൻ.അബൂബക്കര്‍. ഇദ്ദേഹത്തെ കൂടാതെ രണ്ട് ലീഗ് നേതാക്കള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. കൊടുവള്ളി നിയോജകമണ്ഡലം സെക്രട്ടറി യു.കെ ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാര്‍ഡ് പ്രസിഡന്റ് മൊയ്തു മിട്ടായി എന്നിവരെയാണ് മുസ്‌ലിം ലീഗില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ലീഗ് സംസ്ഥാന സമിതിയാണ് നടപടി അറിയിച്ചത്.

നവകേരളാ സദസ് ബഹിഷ്‌കരിക്കണമെന്നും നേതാക്കളാരും പങ്കെടുക്കരുതെന്നും നേരത്തെ യുഡിഎഫ് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി