മോദിക്ക് 3.02 കോടിയുടെ സ്വത്ത്: നാല് മോതിരങ്ങള്‍, വീടും കാറുമില്ല

മോദിക്ക് 3.02 കോടിയുടെ സ്വത്ത്: നാല് മോതിരങ്ങള്‍, വീടും കാറുമില്ല

വാരാണസി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. 3.02 കോടിയുടെ ആസ്തിയുണ്ടെന്നാണ് മോദി നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.2019 ലെ പത്രികയില്‍ 2.51 കോടി രൂപയുടെ ആസ്തിയുണ്ടെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. 2014 ലെ പത്രികയില്‍ 1.66 കോടി രൂപയുടെ ആസ്തിയെന്നും വ്യക്തമാക്കിയിരുന്നു. പണായി കൈവശമുള്ളത് 52,920 രൂപയാണ് സ്വെന്തമായി വീടോ കാറോ ഇല്ല. 80,304 രൂപ എസ് ബിഐയുടെ ഗാന്ധിനഗര്‍, വാരാണസി ശാഖകളിലെ അക്കൗണ്ടുകളിലുണ്ട്. എസ് ബി ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപയുണ്ട്. ഇതിന് പുറമെ നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റില്‍ 9.12 ലക്ഷം രൂപയുമുണ്ട്. 2.67 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങളുണ്ടെന്നും സത്യവാങ്മൂലത്തില്‍ മോദി വെളിപ്പെടുത്തി.

 അതേ സമയം 2018-19 സാമ്പത്തിക വര്‍ഷത്തിലെ 11.14 ലക്ഷത്തില്‍ നിന്നും 2022-23 വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ വരുമാനം 23.5 ലക്ഷമായി വര്‍ധിച്ചു. ശമ്പളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് തന്റെ പ്രധാന വരുമാന മാര്‍ഗമെന്നാണ് മോദി അറിയിച്ചിരിക്കുന്നത്.