ചെന്നൈയിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച് സലാം എയര്‍

ചെന്നൈയിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച്  സലാം എയര്‍

മസ്കറ്റ് : ബഡ്ജറ്റ് എയർ ലൈനായ സലാം എയർ മസ്‌കറ്റില്‍ നിന്നും ചെന്നൈയിലേക്ക് സർവീസ് പ്രഖ്യാപിച്ചു. മസ്‌കറ്റില്‍ നിന്ന് വ്യാഴവും ശനിയുമാണ് സർവീസുണ്ടാവുക.

ചെന്നൈയില്‍ നിന്നും വെള്ളി, ഞായർ ദിവസങ്ങളില്‍ മടക്കയാത്രയുമുണ്ടാകും. മസ്‌കത്തില്‍ നിന്ന് രാത്രി 11 ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4.15ന് ചെന്നൈയിലെത്തും. അതേസമയം രാവിലെ അഞ്ചുമണിക്ക് ചെന്നൈയില്‍ നിന്നും മടങ്ങുന്ന വിമാനം രാവിലെ 7.25ന് മസ്‌കറ്റിലെത്തും.

ഇതുകൂടാതെ ജുലൈ രണ്ട് മുതല്‍ ഡല്‍ഹിയിലേക്കും സലാം എയർ സർവീസ് നടത്തുന്നുണ്ട്. ഡല്‍ഹിയിലേക്കുള്ള സർവീസ് ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും. നേരത്തെ, കോഡ്‌ഷെയർ പാർട്ണർഷിപ്പിലൂടെ സലാം എയർ 1,750 യാത്രക്കാർക്ക് 56 സ്ഥലങ്ങളിലേക്ക് യാത്രയൊരുക്കിയിരുന്നു. മറ്റൊരു എയർലൈൻ നടത്തുന്ന വിമാനത്തില്‍ ഒരു എയർലൈൻ അതിന്റെ ഡിസൈനർ കോഡ് സ്ഥാപിക്കുകയും യാത്രക്കായുള്ള ടിക്കറ്റുകള്‍ വില്‍ക്കുകയും ചെയ്യുന്ന മാർക്കറ്റിങ് രീതിയാണ് കോഡ് ഷെയറിങ്ങ്.