ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇരട്ട നിലപാടില്ല, വിട്ടുവീഴ്ചയുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയില്‍ പറഞ്ഞു. ഭീകരതയോടുള്ള ഇന്ത്യയുടെ സമീപനത്തെക്കുറിച്ച് മലേഷ്യന്‍ സന്ദര്‍ശനവേളയിലാണ് നരേന്ദ്ര മോദി വ്യക്തമാക്കിയത്. മലേഷ്യയില്‍ നടത്തിയ പ്രസംഗത്തിലാണ് ഭീകരതയ്ക്ക് എതിരെ ശക്തമായ സന്ദേശം പ്രധാനമന്ത്രി നല്‍കിയത്.
മലേഷ്യന്‍ പ്രധാനമന്ത്രിയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതിരോധം, സുരക്ഷ, സെമികണ്ടക്ടര്‍, വ്യാപാരം എന്നീ മേഖലകളിലെ സഹകരണം കൂടുതല്‍ ആഴത്തിലാക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി.
ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ സമഗ്രമാക്കും. സുരക്ഷയ്ക്കു പുറമേ, സാങ്കേതികവിദ്യകളെ കുറിച്ചും സാമ്പത്തിക സഹകരണത്തെയും കുറിച്ചും ചര്‍ച്ചകള്‍ നടന്നു. നിര്‍ണായകമായ മേഖലകളില്‍ ഇന്ത്യയും മലേഷ്യയും അടുത്തു പ്രവര്‍ത്തിക്കും. എഐ, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ക്കൊപ്പം, സെമികണ്ടക്ടര്‍, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകും.