ആറ്റുകാൽപൊങ്കാല- സ്തീകളുടെ ശബരിമല
സപ്ന അനു ബി ജോർജ്
പ്രാർഥനയോടെ കാത്തിരുന്ന ഭക്തജനസഞ്ചയനങ്ങളുടെ വായ്ക്കുരവയുടെ അകമ്പടിയോടെ രാവിലെ 9 45 ന് ‘അടുപ്പുവെട്ട്’ എന്നപേരിൽ അടുപ്പിൽ തീ പകർന്നതോടെ 2026 ലെ പൊങ്കാലയുടെ തുടക്കം ആയി. 9 15 കുരവയിട്ട് പൂജാരി പുണ്യാഹം തളിച്ച് അമ്പലത്തിനടുത്തുള്ളവരെ അനുഗ്രഹിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ നേതാക്കളെല്ലാം ഒരുമിച്ച് നിരന്നുനിന്നു ക്ഷേത്രത്തിന്റെ പൊങ്കാല അടുപ്പിനരികെ. കേരളത്തിന്റെ ഭക്തിയും ആവേശവും കണ്ട് അഭിമാനം തോന്നുന്നു. കേരളക്കാരാണെന്നുള്ളതിൽ എന്നെന്നും അഭിമാനവും ഉണ്ടെന്ന് അവരോരുത്തരും അറിയിച്ചു. ഉച്ചപൂജക്ക് ശേഷം ഇത്തവണത്തെ വെള്ളത്തിന്റെ ക്ഷാമം,എല്ലാ മുൻകരുതലുകളോടുകൂടിയാണ് ശാന്തിമാർ പൊങ്കാലനിവേദ്യം നടത്തിയത്.
കണ്ണീരോടെ തൊഴുത് എത്തിയ ഭക്തർ തലസ്ഥാനത്തെ ഭക്തിസാന്ദ്രമാക്കി. പൊങ്കാലയുടെ പുണ്യത്തിലേക്ക് ഭക്തമനസ്സുകൾ തിളച്ചുമറിയുന്ന കാഴ്ച ഒന്നു വേറെ തന്നെയായിരുന്നു.ആറ്റുകാൽ ദേവിയുടെ ദർശനത്തിനായി പുലെർച്ചെമുതൽ കാത്തുനിന്ന് പതിവുപോലെ ധാരാളം പേർ എത്തിച്ചേർന്നിട്ടുണ്ട്. ചന്ദ്രഹ്രണം ആയതിനാൽ ഉച്ചക്ക് 3 10 മുതൽ രാത്രി 7 മണിവരെ നട അടക്കും എന്നും അറിയിച്ചിട്ടുണ്ട്. ഇത്തവണ യുദ്ധം കാരണം ഫ്ലൈറ്റുകൾ പലതും കാൻസലായതിനാൽ എത്താൻ സാധിക്കാത്തവരും എന്നാൽ അത്ഭുതകരമായി ഫ്ലൈറ്റിൽതന്നെ എത്താൻ സാധിച്ചവരും ഇല്ലാതില്ല.
തിരുവനന്ദപുരത്ത് ഇന്ന് തംബാനൂരില്ല, പാളയം ഇല്ല, വെള്ളയംബലം ഇല്ല കവടിയാറൊ പേരൂർക്കടയോ ഇല്ല, എല്ലാം ഇന്നേ ദിവസം ആറ്റുകാലാണ്. ഇലയിൽ വിളക്ക്,പഴം,അവിൽ,മലർ,പൂക്കൾ എല്ലാം വെച്ച് തയ്യറാ ക്കുന്നു.കൂടെ 9 45 ന് അടുപ്പ് വെട്ട് നടക്കുന്നതു വരെ,തിരളി,പയർ വിളയിച്ചത്,കുംബിളപ്പം,അട,കൊഴുക്കട്ട എന്നിവയെല്ലാം ഇവിടെയിരുന്ന് തയ്യാറാക്കുന്നവർ ധാരാളം. കുട്ടികളും പ്രായമുള്ളവരും ഉള്ളതിനാൽ പല സുരക്ഷാ നിർദ്ദേശങ്ങളായി,മണ്ണെണ്ണ എന്നീവ തീ കത്തിക്കാൻ ഉപയോഗിക്കരുത്, വസ്ത്രങ്ങളും മറ്റും ശ്രദ്ധിക്കണം എന്നൊക്കെ പറയാനും വോളന്റിയർമാരെ നിയമിച്ചിട്ടുണ്ട്. കൂടെ 350 -തോളം പൂജാരികളെയാണ് നിയോഗിച്ചിരിന്നത് .പലയിടത്തായി,പുണ്യാഹം തളിക്കാനും പൂജക്കായും.
ആദ്യം,ആറ്റുകാൽ ക്ഷേത്രത്തിൽ നിന്ന് തീ പുറത്തേക്ക് കൊണ്ടുവന്ന് പണ്ടാര അടുപ്പിൽ തീ പടരുന്നതോടെ പൊങ്കാലക്ക് തുടക്കമായി. നഗരമാകെ സ്ത്രീജനങ്ങൾ അമ്മെ ശരണം എന്നു വിളിച്ചുകൊണ്ട് എല്ല പൊങ്കാല അടുപ്പുകളിലും തീ പകർന്നു.ചൂടും പുകയും സഹിച്ചുകൊണ്ട് അതീവ ഭക്തിയോടെ എല്ലാവരും പൊങ്കാല ഇടുന്നു.
സ്ഥിരം പൊങ്കാലയിടുന്ന പല പ്രമുഖ മുഖങ്ങളിൽ ഒന്നാണ് സീനിമാ നടി ആനി, ഇവരെപ്പോലെ പ്രസിദ്ധരായ പലരും അവരവുടെ വീടുകളിൽ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് എല്ലാ വർഷവും പൊങ്കാലയിടുന്നു. ഇത്തവണ ആനിയുടെ വീട്ടിൽ ബീന ആന്റണിയും പൊങ്കാലക്കായി എത്തിയിരുന്നു. പാചകത്തിൽ പ്രശസ്തയായ ആനി, പറയുന്നു അമ്മ പഠിപ്പിച്ച തെരളി പായസം എന്നിവയാണ് സ്ഥിരമായി ഉണ്ടാക്കുന്നത് എന്നും പറഞ്ഞു. ഷാജികൈലാസും മക്കളും ആനിക്കൊപ്പം ഉണ്ടായിരുന്നു. സുരേഷ് ഗോപിയുടെ വീട്ടിലും രാധിക പൊങ്കാല ഇടുന്നുണ്ട് എന്നറിഞ്ഞു. ചിപ്പിയും ഇതുപോലെ എല്ലാവർഷവും മുടക്കാതെ പൊങ്കാല ഇടുന്നു, ഏതാണ്ട് ഇതുവരെ കണക്ക് നോക്കാറില്ല,എല്ലാവർഷവും ഇടാൻ അമ്മ അനുഗ്രഹിക്കുന്നു എന്നതാണ് എറ്റവും വലിയ കാര്യം. ദീപാ ദാസ് മുൻഷി ഇന്ന് കെ പി സി സി പ്രസിഡെന്റിന്റെ വീട്ടിൽ പൊങ്കാല ഇടാനായി എത്തിയിട്ടുണ്ട്. ദീപ്തിയും ദീപാ ദാസിനൊപ്പം പൊങ്കാലയിടുന്നു.കരുണാകരന്റെ മകൾ പത്മജയും.
പൊങ്കാല ഇടുന്നു,ഓരൊ വർഷവും വരാറുണ്ട് എന്ന് പറഞ്ഞു.കേരള ഗവർണർ ശ്രീ
പൊങ്കാലക്കെത്തുവർക്ക് വിശ്രമിക്കാനുള്ള സൌകര്യങ്ങൾ പാളയം ജുമാ മസ്ജിദിൽ തയ്യാറാണ്. 4 മണിക്കുള്ള നൊയമ്പു തുറയും ആറ്റുകാലിൽ വരുന്നവർക്കും തയ്യാറായിരുന്നു.ഈ വരുന്ന സ്ത്രീകൾ ഈ നഗരത്തിന്റെ അഥിതികൾ ആണെന്ന് ജുമാ മസ്ജിത് ഭാരവാഹികൾ പറഞ്ഞു.കേരളത്തിന്റെ ഒരുമ ഇവിടെ എടുത്തുകാണിക്കുന്നു.പാളയം കിസ്ത്ര്യൻ പള്ളീക്കുമുന്നിലും,ഗ്രൌണ്ടിലും ധാരാളം പൊങ്കാലക്കെത്തിയവർക്ക് സൌകര്യം ഒരുക്കിക്കൊടുത്തിരിക്കുന്നു. ഈ ലോകത്തിൽ കേരളം വലിയ ഒരു സൌഹൃദകൂട്ടായ്മയുടെ സ്നേഹം ആണ് നൽകുന്നത്. മതസൌഹാർദ്ദത്തിന്റെ കേരളം,എന്ന് എല്ലാവർക്കും ഇന്ന് പറയാൻ സാധിക്കും, ലോകത്തിനു മാതൃകയാണ് നമ്മൾ കേരളക്കര.
രാവിലെ ‘അടുപ്പുവെട്ട്’ ചടങ്ങ് നടത്തി, ഇതിനു മുന്നോടിയായി പുണ്യാഹം തളിക്കും. ക്ഷേത്രതന്ത്രി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി അവിടെനിന്ന് സഹശാന്തിമാർക്ക് കൈമാറുന്നു.ചെറിയതിടപ്പള്ളിയിൽ സജ്ജമാക്കിയിട്ടുള്ള അടുപ്പ് ജ്വലിപ്പിക്കുന്നത് സഹമേൽശാന്തി തന്നെയാണ്,ഇവിടെനിന്നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്.പ്രാർഥനപൂർവ്വം കാത്തിരിക്കുന്ന ഭക്തജനസഞ്ചയനത്തിന്റെ വായ്ക്കുരവകളുടെ അകംബടിയോടെ ഭക്തർ തങ്ങളുടെ അടുപ്പുകളിലേക്ക് തീ പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകുന്നു.ഉച്ചക്ക് രണ്ടരക്കുള്ള ഉച്ചപൂജക്കു ശേഷമാണ് പൊങ്കാല നിവേദ്യം നടക്കാറുള്ളത്. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിച്ചേർന്നിട്ടുണ്ട്,ദൂരദൂര ദേശങ്ങളിൽ നിന്നും എല്ലാവർഷവും മുടക്കാതെ എത്തുന്നവരും ഉണ്ട്.
തിരുവനന്തപുരം നഗരത്തിലെ അതിപ്രശസ്തമായ ഒരു ക്ഷേത്രമാണ് ആറ്റുകാൽ ശ്രീഭഗവതി ക്ഷേത്രം. നഗരത്തിൽ കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥലത്ത് നിലകൊള്ളുന്നു. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാലമ്മ "അന്നപൂർണേശ്വരി" ഭാവങ്ങളിലും ഈ ശക്തിയെ സങ്കല്പിക്കാറുണ്ട്.ചിരപുരാതനമായ ഈ ക്ഷേത്രം "സ്ത്രീകളുടെ ശബരിമല" എന്നാണ് അറിയപ്പെടുന്നത്.
കേരളത്തിലെ ആദ്യത്തെ ഉത്സവം ആയിട്ടാണ് ആറ്റുകാൽ പൊങ്കാല കണക്കാക്കപ്പെടുന്നത്. കുംഭമാസത്തിൽ കാർത്തിക നാളിൽ ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളിൽ പ്രധാനം പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്.അന്നേ ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. പൊങ്കാല ഇട്ടാൽ ആപത്തുകൾ ഒഴിഞ്ഞു ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും ഒടുവിൽ മോക്ഷം ലഭിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.
ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരു ദിവസം കിള്ളിയാറ്റിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ബാലിക വന്ന് ആറ്റിനക്കരെ ഒന്ന് എത്തിക്കാമോയെന്നു ചോദിച്ചു.നല്ല ഒഴുക്കുണ്ടെങ്കിലും തന്റെ മുതുകിൽ കയറ്റി ബാലികയെ മറുകരയിൽ കൊണ്ടെത്തിച്ചു.തന്റെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുത്ത് ബാലികയെ വീട്ടിൽ താമസിപ്പിക്കാമെന്ന് വിചാരിച്ചെങ്കിലും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർ കണ്ട സ്വപ്‌നത്തിൽ ആദിപരാശക്തിയായ പ്രപഞ്ചനാഥ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ അരുളി: "നിന്റെ മുന്നിൽ ബാലികാ രൂപത്തിൽ ഞാൻ വന്നപ്പോൾ നീ അറിഞ്ഞില്ല. ഞാൻ അടയാളപ്പെടുത്തുന്ന സ്‌ഥലത്ത് ക്ഷേത്രം പണിത് എന്നെ കുടിയിരുത്തണം.അങ്ങനെയെങ്കിൽ ഈ സ്‌ഥലത്തിന് മേൽക്കുമേൽ അഭിവൃദ്ധിയുണ്ടാകും."പിറ്റേദിവസം രാവിലെ കാവിലെത്തിയ കാരണവർ ശൂലത്താൽ അടയാളപ്പെടുത്തിയ മൂന്നു രേഖകൾ കണ്ടു. പിറ്റേന്ന് അവിടെ കോവിലുണ്ടാക്കി ദേവിയെ കുടിയിരുത്തി. കൊടുങ്ങല്ലൂരിൽവാഴുന്ന സർവേശ്വരിയായ ശ്രീഭദ്രകാളി ആയിരുന്നു ആ ബാലികയെന്നാണ് വിശ്വാസം.സൂര്യന് അഭിമുഖമായി നിന്ന് സൂര്യതാപം ഏറ്റുകൊണ്ട് വായു മാത്രം ഭക്ഷിച്ച് ഒറ്റക്കാലിൽ പഞ്ചാഗ്നി മധ്യത്തിൽ തപസ് അനുഷ്‌ഠിച്ച ശ്രീപാർവതി തന്റെ അഭീഷ്‌ടസിദ്ധി കൈവരിക്കുന്നതു വരെ ആ നിലയിൽ തുടർന്നുവെന്നാണ് പുരാണങ്ങൾ പറയുന്നത്.കണ്ണകിയുടെ വിജയം ആഘോഷിക്കുന്നതിന് സ്‌ത്രീകൾ നിവേദ്യം അർപ്പിക്കുന്നുവെന്നതും ഒരു സങ്കല്‌പമാണ്.അന്നപൂർണേശ്വരിയായ ആറ്റുകാലമ്മയുടെ തിരുമുമ്പിൽ വ്രതശുദ്ധിയോടെ തപസ്സനുഷ്‌ഠിച്ച് ആഗ്രഹസാഫല്യം കൈവരിക്കാൻ വേണ്ടിയാണ് സ്‌ത്രീകൾ പൊങ്കാലയിടുന്നതെന്നാണ് മറ്റൊരു സങ്കല്‌പം.
പൊങ്കാല ദിവസം തന്നെ നടത്തപ്പെടുന്ന മറ്റ് വഴിപാടുകളിൽ ഒന്നാണ് താലപ്പൊലി. ഇത് കന്യകമാരാണ് നടത്തുന്നത്. വ്രതശുദ്ധിയോടുകൂടി കുളിച്ച് പുതിയ വസ്ത്രങ്ങൾ അണീഞ്ഞ് മാതാപിതാകളോടും മറ്റ് ബന്ധുക്കളോടും കൂടി ദേവിയുടെ എഴുന്നള്ളത്തിൻറെ കൂടെ ക്ഷേത്രത്തിൽ നിന്നും 1.5 കി.മീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്ന മണക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. സർവൈശ്വര്യത്തിനായും രോഗബാധ അകറ്റാനും,സമ്പത്തും സൗന്ദര്യവും വർദ്ധിക്കാനും, ഭാവിയിൽ നല്ലൊരു വിവാഹജീവിതത്തിനായുമാണ് പെൺകുട്ടികൾ പ്രധാനമായും താലപ്പൊലി എടുക്കുന്നത്. ഒരു താലത്തിൽ ദീപം കത്തിച്ച്, ചുറ്റും കമുകിൻപൂക്കുല, പൂക്കൾ, അരി എന്നിവ നിറച്ച് തലയിൽ പൂക്കൾ കൊണ്ട് കിരീടവും അണിഞ്ഞാണ് താലപ്പൊലി എടുക്കുന്നത്.
വിറകുകെട്ടുകളും,ഇഷ്ടികയും മറ്റും ദിവസങ്ങൾക്കുമുന്നെ, തങ്ങൾക്ക് അനുവദിച്ച സ്ഥാനത്ത് എത്തിച്ച് സ്ത്രീകൾ തയ്യാറെടുപ്പുകൾ നടത്തുന്നു.നിരത്തിൽ ആഴചക്ക് മുന്നെ മൺകലങ്ങളും വിറകുകെട്ടുകളും, ഇഷ്ടികയും പൊങ്കാലക്കുള്ള സാധനങ്ങൾ വരെ വിൽപ്പനക്കായി എത്തിയിരുന്നു. ഇത്തവണ കളിമണ്ണിൽ തീർത്ത അടുപ്പുകളും ചേർത്താണ് കലങ്ങൾ വില്പനക്ക് കവടിയാർ റോഡിൽ കണ്ടത്. പൂർണ്ണമായും പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള പൊങ്കാലക്കാണ് ഇത്തവണ സർക്കാർ തയ്യാറെടുപ്പുകൾ നടത്തിയത്, അതു പാലിക്കുകയും ചെയ്തു. പൊങ്കാലക്ക് ഉപയോഗിച്ചിരുന്ന് ഇഷ്ടികകൾ അന്നു രാത്രിതന്നെ ആർക്കിടെക്റ്റ് ഗ്രൂപ്പുകൾ വന്ന് ശേഖരിച്ച് പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ചു കൊടുക്കുന്നതിനായി ശേഖരിക്കപ്പെടാറുണ്ട്.നിരത്തുകൾ അന്ന് രാത്രിതന്നെ എല്ലാ ഇലകളും അടുപ്പുകളും, ചാരവും വാരി വൃത്തിയാക്കപ്പെടുകയും ചെയ്യാറുണ്ട്.
എല്ലാവർഷവും. ജാതിമത ഭേതമന്യേ പള്ളികളുടെയും മോസ്കുകളുടെയും മുന്നിലും മതിലുകൾക്കകത്തും പൊങ്കാലക്കുള്ള അടുപ്പുകളും മറ്റും തയ്യാറാക്കാൻ അനുവാദം നൽകിയിരുന്നു. പൊങ്കാല ഇടുന്ന സ്ത്രീകൾക്കും ആഹാരവും വെള്ളവും എത്തിക്കാനുള്ള സംവിധാനങ്ങൾ ഇത്തവണ ധാരാളമായിത്തന്നെ കണ്ടു. ഭക്ഷണം, കുടിവെള്ളം എത്തിക്കുന്ന സംഘടനകൾ , വെള്ളം ഭക്തജനങ്ങൾ കൊണ്ടുവരുന്ന പാത്രത്തിലോ അല്ലെങ്കിൽ കുപ്പികളിൽ മാത്രം നൽകാവൂ എന്നും, ആഹാരം പൊതിച്ചോറായി വാഴയിലയിൽ മാത്രമെ നൽകാൻ പാടുള്ളു എന്നും കോർപ്പറേഷൻ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
ഇഷ്ടവരപ്രദായനിയുടെ അനുഗ്രഹതീർത്ഥം ഏറ്റുവാങ്ങാനായി ദിവസങ്ങൾക്കു മുൻപേ എത്തി അടുപ്പുകൂട്ടി കാത്തിരുന്നവർക്കിടയിലേക്ക് വീണ്ടും ധാരാളം സ്ത്രീകൾ എത്തി.ആദ്യമാദ്യം എത്തിയവർ ക്ഷേത്രപരിസരത്തും,പിന്നീടുള്ളവർ അടുത്ത വഴികളിലേക്കും അടുപ്പുകൂട്ടി തയ്യാറെടുപ്പുകൾ നടത്തി. ദൂരദേശത്തുനിന്നും ജാതിഭേതമന്യേ ആറ്റുകാൽദേവിപൂജക്കായി എത്തുന്നവർ ധാരാളമാണ്.സങ്കടങ്ങൾ ഒഴിഞ്ഞമനസ്സുമായി,അടുത്തവർഷം വീണ്ടും ആറ്റുകാൽ സന്നിധിയിൽ എത്താൻ അയുരാരോഗ്യം നൽകണെ എന്ന പ്രാർഥനയോടെ എല്ലാവരും മടങ്ങി.
‘ജയശ്രീ സൂരജ്’ എഴുതിയ ഈ കവിതയിലൂടെ അമ്മയുടെ അനുഗ്രഹം ഓരോരുത്തർക്കും ലഭിക്കട്ടെ.......
സ്നേഹത്തിൻ പൊങ്കാലയടുപ്പിൽ
ഭക്തിതൻ നിറദീപംകൊളുത്തി
യാദനവേദനകൾ തീരുവാൻ അമ്മേ
സ്നേഹമതിയാം നിനക്കു പൊങ്കാല.
സങ്കടപ്പുഴനീന്തിയെത്തിയ കണ്ണകി
ദുഃഖദുരിതങ്ങൾക്കു നീ അന്ത്യംകുറിച്ച്
മക്കളെ തൻമാറോടുച്ചേർത്തണക്കും
ആദിപരാശക്തിയാം ആറ്റുകാലമ്മ.