ഇറാന്റെ പുതിയ പരമോന്നത നേതാവായി ഖമെനെയിയുടെ മകൻ മൊജ്തബ ഖമെനെയി
അമേരിക്കൻ-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമെനെയിയുടെ പിൻഗാമിയെ പ്രഖ്യാപിച്ച് ഇറാൻ. ഖമെനെയിയുടെ മകൻ മൊജ്തബ ഹൊസൈനി ഖമേനിയെയാണ് ഇറാന്റെ പുതിയ പരമോന്നത നേതാവായി അസംബ്ലി ഓഫ് എക്സ്പെർട്സ് തിരഞ്ഞെടുത്തത്.
ഫെബ്രുവരി 28-ന് നടന്ന ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിൽ ഖമെനെയിയും കുടുംബവും കൊല്ലപ്പെട്ടതോടെയാണ് ഇറാൻ പുതിയ നേതൃത്വത്തിലേക്ക് നീങ്ങിയത്. ഖമെനെയിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മൻസൂറെ ഖൊജസ്തേ, മകൾ, മരുമകൻ, കൊച്ചുമകൾ എന്നിവരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
36 വർഷം ഇറാനെ നയിച്ച മെനെയിയുടെ സംസ്കാരം മഷാദിൽ നടക്കും. ഇതിന് മുന്നോടിയായി ടെഹ്‌റാനിൽ വൻ വിടവാങ്ങൽ ചടങ്ങുകൾ സംഘടിപ്പിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. സംസ്കാര തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.