അമേരിക്കയിൽ നിന്ന് ഇതുവരെ നാടുകടത്തിയത് 1,563 ഇന്ത്യക്കാരെ

Jul 18, 2025 - 12:50
Jul 18, 2025 - 14:29
 0  9
അമേരിക്കയിൽ നിന്ന് ഇതുവരെ നാടുകടത്തിയത് 1,563 ഇന്ത്യക്കാരെ

ന്യൂഡൽഹി: 2025 ജനുവരി 20 മുതൽ 1,563 ഇന്ത്യൻ പൗരന്മാരെ അമേരിക്കയിൽ നിന്ന് നാടുകടത്തിയതായി സ്ഥിതികരിച്ച് വിദേശകാര്യ മന്ത്രാലയം . അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ്‌ ട്രംപ് രണ്ടാം തവണ അധികാരമേറ്റ ജനുവരി മുതലുള്ള കണക്കുകളിലാണ് ഇത്. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും വാണിജ്യ വിമാനങ്ങൾ വഴിയാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതിവാര മാധ്യമ സമ്മേളനത്തിൽ അറിയിച്ചു.

‘വിദേശത്തേക്ക് പോകുന്ന എല്ലാ ആളുകളോടും ഞങ്ങൾ നിരന്തരം അഭ്യർത്ഥിക്കുന്നത് അവർ ആ രാജ്യത്തിന്റെ നിയമവ്യവസ്ഥ പാലിക്കുകയും രാജ്യത്തിന്റെ നല്ല പ്രതിച്ഛായ സൃഷ്ടിക്കുകയും വേണം എന്നതാണ്,’ ജയ്‌സ്വാൾ വ്യക്തമാക്കി. കുട്ടികളുടെ അശ്ലീലസാഹിത്യം ആരോപിച്ച് അമേരിക്കയിൽ ഒരു ഇന്ത്യൻ പൗരനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചും, കടയിൽ നിന്ന് മോഷണം നടത്തിയെന്നാരോപിച്ച് മറ്റൊരു ഇന്ത്യൻ പൗരനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഈ പ്രസ്താവന.