ബിഎംഡബ്ല്യു ഉൾപ്പെടെ ആഡംബര കാറുകൾക്ക് ഏപ്രിൽ 1 മുതൽ വില കൂടും

Mar 22, 2026 - 15:53
 0  2
ബിഎംഡബ്ല്യു ഉൾപ്പെടെ  ആഡംബര കാറുകൾക്ക്  ഏപ്രിൽ 1 മുതൽ വില കൂടും

ഹൈദരാബാദ്: ആഡംബര കാർ നിർമ്മാതാക്കളായ ഔഡി ഇന്ത്യയുടെ കാറുകൾക്ക് വില വർധിക്കും. കമ്പനിയുടെ മുഴുവൻ മോഡൽ ശ്രേണിയിലും 2 ശതമാനം വരെ വില വർധനവ് പ്രഖ്യാപിച്ചു.  ഏപ്രിൽ 1 മുതലാണ് വില വർധനവ് പ്രാബല്യത്തിൽ വരുക. ഔഡിക്ക് പുറമെ, മെഴ്‌സിഡസ് ബെൻസ് ഇന്ത്യ, ബിഎംഡബ്ല്യു തുടങ്ങിയ കാർ നിർമ്മാതാക്കളും വില വർധിപ്പിച്ചിട്ടുണ്ട്.

പ്രാദേശികമായി നിർമ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ വാഹനങ്ങൾക്കും, ബിഎംഡബ്ല്യു മിനി ബ്രാൻഡുകൾക്ക് കീഴിൽ വിൽക്കുന്ന പൂർണ്ണമായും നിർമ്മിച്ച യൂണിറ്റുകൾക്കും (സിബിയു) ഇത് ബാധകമായിരിക്കുമെന്നും കമ്പനി അറിയിച്ചു. ഇൻപുട്ട് ചെലവുകളും ലോജിസ്റ്റിക്കൽ ചെലവുകളും വർധിക്കുന്നതാണ് വില വർധനവിന് കാരണമായി കമ്പനി പറയുന്നത്.