സഖാവ്‌ ജി സുധാകരന്‍ കലാകാരനാണ്‌, അടിമയല്ല

Mar 16, 2026 - 19:57
Mar 17, 2026 - 05:28
 0  13
സഖാവ്‌ ജി സുധാകരന്‍ കലാകാരനാണ്‌, അടിമയല്ല

 കാരൂര്‍ സോമന്‍


കാടുകയറുന്ന ഭാവനപോലെ വന്യ വനത്തിലെ ആധുനിക സാമുഹ്യ രാഷ്ട്രീയ പൊള്ളത്തര ഹൃദയ സംവേദനത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ്‌ മുന്‍ മന്ത്രി ജി.സുധാകരന്‍. കൃത്രിമകാവ്യദാഷയും  എ.ഐ ഉപകര ണത്തിലൂടെ കഥ, കവിത, നോവലുകള്‍വരെ ഉത്പാദിപ്പി ച്ചു്‌ എഴുത്തുകാര്‍ പെറ്റുപെരുകുന്ന കാലത്ത്‌ കവിതയിലെ സത്യവും സൗന്ദര്യവും തിരിച്ചറിയുന്ന സഖാവ്‌ ആര്‍ക്കും അടിമയാകാന്‍ തയ്യാറല്ല. കഴിഞ്ഞു പോയ വരണ്ട  കാലങ്ങളെ കണ്ട കൂടു തുറന്നുവിടുന്ന കഴുകന്മാരെപോലെ അദ്ദേഹത്തെ ആക്രമിക്കുന്നവര്‍ അറിയേണ്ടത്‌ സ്വന്തം ആത്മാവിനെ വിറ്റ്‌ തിന്നാന്‍ എല്ലാം കാലത്തും അടിമകള്‍ക്ക്‌ സാധ്യമല്ല. അടിമകളും ഒരിക്കല്‍ സ്വാതന്ത്യം പ്രാപിക്കും. ഗാന്ധിയന്മാരുടെ പതനവും സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങളും ജീവിതത്തില്‍ പുതുമയുള്ളതുമല്ല. എന്തിനും ജാതിമത രാഷ്ട്രീയ നിറങ്ങള്‍ കൊടുക്കുന്നവര്‍ ഒരു ജനത യുടെ സാംസ്‌കാരിക മൂല്യങ്ങളെ ചവുട്ടിത്തേക്കരുത്‌, സ്വന്തം ധാര്‍മി കബോധത്തെ വികലമായ രാഷ്ട്രീയ ക്കാര്‍ക്ക്‌ വിരുന്നുട്ട്‌ നടത്തരുത്‌.


ബുദ്ധിജീവികളും ജ്ഞാനികളുമായ ചിന്തകര്‍ പടുത്തുയര്‍ത്തിയ അതിമഹനീയമായ ആദര്‍ശ  ദര്‍ശ നശാ സ്ത്രം പുതിയ ഭൗതികവാദവീക്ഷണം വൈരുദ്ധ്യാത്മക ചിന്തകളില്‍ വളഞ്ഞുപുളഞ്ഞു പോകുമ്പോള്‍ ചോദ്യങ്ങള്‍ ഉയര്‍ന്നുവരും. ഇതിലെ ആശയദാരിദ്യം പലരെ കൊണ്ടെത്തിച്ചിരിക്കുന്നത്‌ മുമ്പുണ്ടായിരുന്ന സവര്‍ണ്ണ അവര്‍ണ്ണ ജാതി അകലത്തിലാണ്‌. അവര്‍ണ്ണന്‍ അത്‌ ലംഘിച്ചാല്‍ തീണ്ടലാണ്‌. മുക്കാലില്‍ കെട്ടിയടിക്കും. ഇന്ന്‌ ആ ശിക്ഷയില്ലെങ്കിലും ശിക്ഷ നടപ്പാക്കുന്നത്‌ രാഷ്ട്രീയ നിറം നോക്കിയാണ്‌.

മുന്‍പുണ്ടായിരുന്ന തിരുവനന്തപുരം മേയര്‍ സ്വന്തം പാര്‍ട്ടിയിലുള്ളവരെ സര്‍ക്കാര്‍ ജോലിയില്‍ തിരുകി കയറ്റാന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇത്‌ കലാ സാഹിത്യ രംഗത്തും എല്ലാ മേഖലകളിലും കാണുന്ന വര്‍ഗ  സര്‍വ്വാ ധിപത്യമാണ്‌. ഇതിനാണോ ഒരു ജനപ്രതിനിധിയെ തെരഞ്ഞെ ടുക്കുന്നത്‌” അധികാരത്തില്‍ വരുന്ന ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അണികളെ ഉങ്ങനെ ഓരോ രംഗത്തും കുത്തിനിറച്ചാല്‍ അത്‌ എന്ത്‌ ജനാധി പത്യമാണ്‌? നാടുവാഴി ഭരണവും രാഷ്ട്രീയ സദാചാര ഗുണ്ടാവിളയാട്ടവും ഒരു നാടിന്റെ ഭാവിയെ തകര്‍ക്കുമെന്നോര്‍ക്കുക. സമത്വം, സാഹോദര്യം, തുല്യനീതി വാക്കില്‍ മതിയോ പ്രവര്‍ത്തിയില്‍ കാണേണ്ട ല്ലേ?

 അര്‍ഹതപ്പെട്ടവരെ എന്തുകൊണ്ട്‌ അകറ്റി നിര്‍ത്തുന്നു? ഇതുപോലുള്ള അഴിമതി അനീതിയെ അപലപിച്ചാല്‍ ആ വ്യക്തി എങ്ങനെ സാമൂഹ്യ വിരുദ്ധനാകും?
ഏത്‌ പാര്‍ട്ടിയായാലും കേരള ജനതയ്ക്ക്‌ വേണ്ടത്‌ ജി.സുധാകരനെപോലെ അഴിമതി വിരുദ്ധരായ ജനസേവകരെയാണ്‌. അല്ലാതെ കുടിലില്‍ നിന്ന്‌ കൊട്ടാരം പണിയുന്ന അഴിമതി, അനീതി നടത്തുന്ന ജന സേവകരെഅല്ല. മുന്‍കാലങ്ങളില്‍ കണ്ടിരുന്ന സവര്‍ണ്ണ അവര്‍ണ്ണരെപോലെ രാഷ്ട്രീയക്കാര്‍ ജാതിമതങ്ങളെ പല  തട്ടുകളിലാക്കി മനുഷ്യരെ തമിലടിപ്പിച്ചും വിഘടിപ്പിച്ചും എഴുത്തുകാരെ വാലാട്ടികളാക്കിയും രാജകീയ  പ്രൗഡിയില്‍ ജീവിക്കുന്നവര്‍ സമൂഹത്തിന്‌ സംഭാവനയായി നല്‍കുന്നത്‌ ഭയാനകമായ അസ്വാതന്ത്ര്യവും അസമത്വ്വുമാണ്‌.

യുദ്ധങ്ങള്‍ എങ്ങനെ നിരപരാധികളെ കൊല്ലുന്നുവോ അതുപോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സമൂഹത്തില്‍ ക്രൂരതകൾ  നടത്തുന്നു. കൊലയാളികര്‍ക്കുപോലും ഒത്താശ  ചെയ്യുന്നു. നിയമ ങ്ങള്‍  അട്ടിമറിക്കുന്നു. പാവങ്ങളുടെ ശബ്ദം നിശബ്ദതയിൽ  മുങ്ങി മരിക്കുന്നു. കേരള നിയമസഭ തെരെഞ്ഞെ ടുപ്പില്‍ 1957 ൽ നീലേശ്വരത്തു നിന്ന്‌ ജയിച്ചുവന്ന ഇ.എം.എസ്‌ തുടങ്ങി വി.എസ്‌ അച്ചുതാനന്ദനില്‍ എത്തി നില്‍ക്കുമ്പോള്‍ അധികാരത്തില്‍ വന്നവരുടെ സ്വത്തു്‌ വിവരങ്ങൾ വെളിപ്പെടുത്തണം.ജനസേവകരുടെ മഹത്തായ രാഷ്ട്രീയ സംസ്കാരം ജനസേവനമാണ്‌.

മ നുഷ്യരുടെ സാംസ്‌കാരിക മണ്ഡലത്തിന്‌ മാററം വരണമെന്നുണ്ടെങ്കില്‍ സത്യസന്ധരായ എം.എ ബേബി, ബിനോയ്‌ വിശ്വം, ജി.സുധാകരനെപോലേ ഇതര  പാര്‍ട്ടികളിലുള്ളവര്‍ അധികാരത്തില്‍ വരണം. ഇല്ലെങ്കില്‍ ഇന്ന് നടക്കുന്ന സാംസ്കാരിക ഹാസ്യ രാഷ്ട്രീയ നാടകം തുടരുക തന്നെ ചെയ്യും. യുവതിയുവാക്കള്‍ നാട് വിടും. വരും തലമുറയ്ക്ക്‌ അവസരം കൊടുക്കാതെ മരണംവരെ അധികാരത്തില്‍ അള്ളിപിടിച്ചിരിക്കുന്നവരെപറ്റി വോട്ടുകള്‍ കൊടുക്കുന്നവര്‍ക്ക്‌ ഒരു ബോധ്യവുമില്ലേ? ഇതിന്റെ പിന്നില്‍ കളിക്കുന്നത്‌ കള്ളവോട്ടുകളോ? അതോ പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷനെ നോക്കുകുത്തിയാക്കി യോഗ്യതയില്ലാത്തവരെ പിന്നാമ്പുറ നിയമനങ്ങള്‍ നടത്തി തിരുകി കയറ്റുന്നതിന്റെ ഉപകാരസ്മരണയോ? ചിലരാകട്ടെ വര്‍ഗീയതയും മതം പ്രചരിപ്പിച്ചും കാല്‍ വിദ്യയും മുക്കാല്‍ തട്ടിപ്പും കൊണ്ട്‌ കാലം കഴിക്കുന്നു. ഇപ്പോഴുള്ള (ടാന്‍സ്പാര്‍ട്ട്‌ മന്ത്രിയെപോലെ അയ്യായിരം കാമിനിമാരുള്ള കാമഭ്രാന്തന്മാരെയാണോ തെരഞ്ഞെടുക്കേണ്ടത്‌ അതോ സ്വദാവശുദ്ധിയുള്ള അഴിമതിയുടെ കറപുരളാത്ത ജി,സുധാകരനെകോലെയുള്ളവരേയോ?


ഇന്ന്  കാണുന്ന രാഷ്ട്രിയ പാര്‍ട്ടികള്‍, നേതാക്കള്‍ അവര്‍ക്ക്‌ ചുറ്റും മതിലുകളുണ്ടാക്കി അതില്‍ കുറെ അടിമകളെ തീറ്റിപ്പോറ്റുകയാണ്‌. ജി.സുധാകരന്‍ ഈ മതില്‍ക്കെട്ടിനുള്ളിലെ അന്തേവാസിയല്ല. അദ്ദേഹം അറുപത്തിമൂന്ന്‌ വര്‍ഷങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ സേവിച്ചതുകൊണ്ട്‌ തന്റെ യോഗ്യതയ്ക്ക്‌ ലഭിച്ച അംഗീകാരമാണ്‌ മന്ത്രി പദവി.

മാത്രമോ സ്വന്തം സഹോദര൯ വരെ രക്തസാക്ഷിയായി. ഒരു പാര്‍ട്ടിക്കാരനും ആ കേസ്‌ നടത്താനോ സഹായിക്കാനോ മുന്നോട്ട്‌ വന്നില്ല. സ്വന്തം വീട്ടിലെ ആഞ്ഞിലി വിറ്റ്‌ കേസ്‌ നടത്തിയെന്ന്‌ കേരള സമൂഹം കേട്ടപ്പോള്‍ ആരിലാണ്‌ ഒരു വിങ്ങല്‍ അനുഭവപ്പെടാത്തത്‌? എന്റെ ഒരു അനുഭവം പറഞ്ഞാല്‍ അദ്ദേഹം സഹകരണ വകു മന്ത്രിയായിരുന്നപ്പോള്‍ കോട്ടയത്തെ സാഹിത്യപ്രവ൪ ത്തക സഹകരണ സംഘം കെട്ടിടം അതിമനോഹരമായി പുനര്‍നിര്‍മിച്ചു. സംഘത്തില്‍ നിന്ന്‌ ഞാനടക്കം പുസ്തക റോയല്‍റ്റി കിട്ടാനുള്ളവര്‍ക്ക്‌ എറണാകുളം ട൭ണ്‍ ഹാളില്‍ വെച്ച്‌ മന്ത്രി തന്നെ എഴുത്തുകാര്‍ക്ക്‌ ചെക്കുകള്‍ കൈമാറി.

അന്ന്‌ സംഘം ഇറക്കിയ എന്റെ നോവല്‍ 'കാണാപ്പുറങ്ങള്‍, ഗള്‍ഫ്‌ ചരിത്രം കഥകളുറ ങ്ങുന്ന പുണ്യഭൂമി' ഏഴാംച്ചേരി രാചന്ദ്രന്‌ നല്‍കി പ്രകാശനം ചെയ്തു. ഡോ.ജോര്‍ജ്‌ ഓണക്കൂര്‍ അധ്യക്ഷനായിരിന്നു. 1945-ല്‍ എം.പി.പോള്‍ പ്രസിഡന്റ്‌, കാരൂര്‍ നീലകണ്ഠപിള്ള സെക്രട്ടറിയായി 12 എഴുത്തുകാര്‍ തുടങ്ങിയ സംഘം ഇന്ന്‌ രാഷ്ട്രീയക്കാരുടെ കൂത്തരങ്ങായി മാറിയിട്ടുണ്ട്‌. സര്‍ക്കാര്‍ സാംസ്‌കാ രിക വകുപ്പുകളിലെല്ലാം അരാഷ്ട്രീയതയുടെ മൂടുപട്മാണ്‌