കൂട് : കവിത, ശുഭ
നാളുകളേറെയായ്
തീർത്തൊരീ
കൂടൊന്നിതാ
നിലം പൊത്തി
വേവുന്ന ഉടലിനു
തീ പിടിക്കുന്നു
നിദ്രാവിഹീനരായ്
ഇണക്കിളികൾ
ഏതോ മരക്കൊമ്പിൽ
ചേക്കേറി
ഏറെ നാളത്തെ
സ്വപ്നം ഇന്നിതാ
ഇരുമ്പു വാൾ
കൊണ്ടു നിലം
പറ്റി വീണു പോയ്
അരുമക്കുഞ്ഞു
പിറക്കും മുമ്പേ
ആശ്രയമറ്റ അമ്മ
തീരാ വേദനയാൽ
ചിറകൊന്നിളക്കി
മണ്ണും മരവും
മാനവലീലയാൽ
ഉഴുതു മറിച്ചു
പ്രകൃതി ഓരോ
ജീവനും കാത്തു
വെയ്ക്കുന്നതൊക്കെയും
അവന്റെ സ്വന്തമെന്ന
ധാർഷ്ട്യം നന്നല്ല
നിസാര ജീവന്റെ
കൂടൊന്ന് എന്ന
ചിന്തയിൽ അവന്റെ
ചുണ്ടോളമെത്തുന്ന
പുഞ്ചിരി
സ്വപ്നങ്ങളുടെ
മേലുള്ള അഗ്നിനാളമാകുന്നു.