മുഖ്യമന്ത്രി 'ചെറ്റ' എന്ന് വിളിച്ചതിൽ അഭിമാനം; ജി. സുധാകരൻ

Mar 22, 2026 - 19:16
 0  3
മുഖ്യമന്ത്രി 'ചെറ്റ' എന്ന് വിളിച്ചതിൽ അഭിമാനം;   ജി. സുധാകരൻ

ആലപ്പുഴ: സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയിൽ മത്സരിക്കുന്ന മുൻ മന്ത്രിയും മുതിർന്ന മുൻ സിപിഎം നേതാവുമായ ജി. സുധാകരൻ മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചു. യുഡിഎഫിന്‍റെ അമ്പലപ്പുഴ ജനറൽ ബോഡി യോഗത്തിലായിരുന്നു വിമർശനം.

ഒരു ചാനൽ അഭിമുഖത്തിൽ "സുധാകരൻ ചെറ്റത്തരം കാണിച്ചു'' എന്നാണു പിണറായി പറഞ്ഞത്. അങ്ങനെ വിളിച്ചതിൽ താൻ അഭിമാനം കൊള്ളുന്നു. ചെറ്റപ്പുരകളുടെ പ്രതീകമാണ് ചെറ്റ. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്‍റെ വീടാണ്. ചെറ്റ എന്നാൽ അടിസ്ഥാന വർഗത്തിന്‍റെ പുരയാണ്. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് എന്നെ ചെറ്റ എന്ന് വിളിച്ചതു വഴി ചെയ്തത്.

18 വയസു വരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് താമസിച്ചത്. ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർഥഭേദങ്ങളറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല. മുഖ്യമന്ത്രിയെ വിമർശിക്കും, പക്ഷേ ചീത്ത പറയില്ല. അതെന്‍റെ ഗുരുത്വം. ചെറ്റ എന്നല്ല ഇനി "വറ്റ മത്സ്യം'' എന്ന് വിളിച്ചാലും ചീത്ത പറയില്ല. തനിക്ക് പാർലമെന്‍ററി വ്യാമോഹമാണ് എന്നു മുഖ്യമന്ത്രി പറഞ്ഞു എന്നാണ് കേട്ടത്. മുഖ്യമന്ത്രി 9 തവണ മത്സരിച്ചു. ആ മണ്ഡലത്തിൽ ഇതുവരെ ആരും തോറ്റിട്ടില്ല. ആരും ജയിക്കാൻ കഴിയുന്ന മണ്ഡലത്തിൽ നിന്നാൽ ആർക്കും ജയിക്കാം. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്. ആലപ്പുഴ പോലെയല്ല കണ്ണൂർ. ആര് നിന്നാലും ജയിക്കും.

ഒരു ചാനൽ അഭിമുഖത്തിൽ "സുധാകരൻ ചെറ്റത്തരം കാണിച്ചു'' എന്നാണു പിണറായി പറഞ്ഞത്. അങ്ങനെ വിളിച്ചതിൽ താൻ അഭിമാനം കൊള്ളുന്നു. ചെറ്റപ്പുരകളുടെ പ്രതീകമാണ് ചെറ്റ. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്‍റെ വീടാണ്. ചെറ്റ എന്നാൽ അടിസ്ഥാന വർഗത്തിന്‍റെ പുരയാണ്. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് എന്നെ ചെറ്റ എന്ന് വിളിച്ചതു വഴി ചെയ്തത്.

18 വയസു വരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് താമസിച്ചത്. ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർഥഭേദങ്ങളറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല. മുഖ്യമന്ത്രിയെ വിമർശിക്കും, പക്ഷേ ചീത്ത പറയില്ല. അതെന്‍റെ ഗുരുത്വം. ചെറ്റ എന്നല്ല ഇനി "വറ്റ മത്സ്യം'' എന്ന് വിളിച്ചാലും ചീത്ത പറയില്ല.

തനിക്ക് പാർലമെന്‍ററി വ്യാമോഹമാണ് എന്നു മുഖ്യമന്ത്രി പറഞ്ഞു എന്നാണ് കേട്ടത്. മുഖ്യമന്ത്രി 9 തവണ മത്സരിച്ചു. ആ മണ്ഡലത്തിൽ ഇതുവരെ ആരും തോറ്റിട്ടില്ല. ആരും ജയിക്കാൻ കഴിയുന്ന മണ്ഡലത്തിൽ നിന്നാൽ ആർക്കും ജയിക്കാം. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്. ആലപ്പുഴ പോലെയല്ല കണ്ണൂർ. ആര് നിന്നാലും ജയിക്കും. സുധാകരൻ പറഞ്ഞു