റംസാൻ -പുതിയ പ്രതീക്ഷകളുടെ വിരുന്ന്
സപ്ന അനു ബി ജോർജ്
നല്ല ഓര്‍മ്മകൾ നമ്മുടെ മനസ്സിനെ തണുപ്പിക്കുന്നതിനൊപ്പം,ആ ഓർമ്മകൾ നമ്മൾ നാളത്തേ തലമുറക്ക് ഓര്‍ക്കാനായി പങ്കുവെക്കുമ്പോൾ നമ്മുടെ മുന്‍
ദരിദ്രനും സമ്പന്നനും ഒരുപോലെ വിശപ്പിന്റെ വിളി ആസ്വദിക്കുന്ന കാലമാണ് പുണ്യ റംസാൻ നൊയമ്പുകാലം!തിരിച്ചറിവിന്റെ കാഹളമാണ്,മാറ്റത്തിന്റെ പ്രഖ്യാപനമാണ് ഈ സമയം.മാറ്റാന്‍ കഴിയില്ലായെന്ന് നമ്മൾ വിശ്വസിച്ചിരുന്ന ജീവിതശൈലികളും,ശീലങ്ങളും പതിവുകളും ചിട്ടകളുമെല്ലാം രക്ഷിതാവിന്റെ കല്പനയ്ക്കും മുൻപിൽ ത്യജിക്കാനുള്ള മനുഷ്യന്റെ മനസ്സിന്റെ നിഷ്ടയെയാണ് ഈ സമയങ്ങളിൽ പരീക്ഷിക്കപ്പെടുന്നത്.വാക്കിലും
റംസാന്‍ ചന്ദ്രിക പ്രത്യക്ഷപ്പെട്ടതോടെ ലോകജനതയുടെ അഞ്ചിലൊന്നോളം വരുന്ന മനുഷ്യരുടെ ജീവിതചര്യകൾ ആകെ മാറിക്കഴിഞ്ഞു.റംസാന്‍ മാസം പകല്‍സമയം ഇസ്ലാം മതവിശ്വാസികൾ ആഹാരവും ജലപാനങ്ങൾ പോലും ഉപേക്ഷിക്കുന്നു.സ്വന്തം വിശപ്പും ദാഹവും നിയന്ത്രിക്കാനും അന്യന്റെ വിശപ്പിനെക്കുറിച്ച് മനസ്സിലാക്കാനും കഴിയുന്നു.ഖുറാൻ പാരായണവും ദാനധര്‍മ്മങ്ങളും കൊണ്ട് പകൽ കഴിച്ചുകൂട്ടുന്നു,സന്ധ്യാ നമസ്കാരത്തോടെ വ്രതമവസാനിപ്പിച്ച് ഭക്ഷണം കഴിക്കുന്നു.ക്ഷമ,കര്ത്തവ്യബോ
നമ്മുടെ ജീവിതത്തിൽ എല്ലാ ആഘോഷങ്ങളും സുഹൃത്തുക്കളെയും,കുടുംബത്തെയും ഉൾപ്പെടുത്തിയവയാണ്. ഓണസദ്യയ്ക്ക് വിരുന്നുണ്ണാൻ ക്ഷണിച്ചും,ഇഫ്താറിനു ക്ഷണിച്ചും,ക്രിസ്തുമസ്സ് രാത്രികളിൽ പാട്ടുകൾ പാടാനും ക്ഷണിച്ചു നാം ഈ മണൽക്കൂംബാരത്തിലെ ജീവിതത്തിൽ പരസ്പര സൗഹൃദത്തിന്റെ നല്ല ഓർമ്മകൾ അയവിറക്കുന്നു.’തെയ്തോം തെയ്യത്തോം’ എന്ന പാട്ടുകേള്‍ക്കുമ്പോഴേ മനസ്സിലേക്ക് ഓണത്തിന്റെ ആഘോഷങ്ങളും ആഹ്ലാദവുമെല്ലാം ഓടിയെത്തുന്നു.വയലിന്റെയും ഗിറ്റാറിന്റെ ശീലുകൾ ക്രിസ്തുമസ്സ് കരോൾ പാട്ടുകാരെ നമ്മുടെ വീടുകളിലേക്ക് ക്ഷണിക്കാനുള്ള മണിനാദങ്ങളായി കണക്കാക്കപ്പെടുന്നു.ബാങ്കുവിളി
ധാരാളം മനുഷ്യർ ഒരുമിച്ചു ജീവിക്കുന്ന സമൂഹത്തിലെ ആൾക്കാർ താന്താങ്ങളുടെ ആഘോഷങ്ങളിലൂടെ എങ്ങിനെയാണ് തങ്ങളുടെ സുഹൃത്തുക്കൾക്ക് നല്ല ഓര്‍മകൾ സമ്മാനിക്കുക എന്ന് ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട കാലം തന്നെയാണിത്.കൊഴിഞ്ഞുപോയ കാലങ്ങളിൽ നമ്മുടെ പൂര്‍വ്വികർ കൊരുത്തു വെച്ച ഹൃദയച്ചങ്ങല ഇടക്കാരൊക്കെയോ കയറി അറുത്തു മാറ്റാന്‍ ശ്രാമിക്കുന്നത് നാം കാണുന്നില്ലേ?നമുക്കിടിയിലെ സൗഹൃദത്തിന്റെ നാരുകൾ കാർന്നു തിന്നുന്ന ചിന്തകളെ മാറ്റി ഈ പെരുന്നാൾ ദിനത്തിൽ സമൂഹത്തോടുള്ള ഉത്തരവാദിത്വവും സന്തോഷം നമുക്ക് വിളിച്ചറിയിക്കാം!കളിച്ചും ചിരിച്ചും പരസ്പരം അറിഞ്ഞും നിരവധി പെരുന്നാളുകൾ ആസ്വദിച്ചനുഭവിച്ച ചിലരുടെ ഓര്‍മ്മച്ചെപ്പിലെ ഏടുകൾ നിങ്ങൾക്കായി ഞാൻ ഇവിടെ കോർത്തിണക്കാൻ ശ്രമിക്കട്ടെ.
വർഷങ്ങളുടെ അദ്ധ്യാപനപരിചയം എഞ്ചീനീയറിംഗ് ഡ്രോയിംഗ് വിഷയത്തിൽ എന്നതുതന്നെ അന്നു കോശി എന്ന മസ്കറ്റ് പ്രവാസിയെ ഓർമ്മകളിലെ ആഘോഷങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ക്ഷണിച്ചതിനുള്ള പ്രധാന കാരണം.തിരുവനന്തപുരം CET യിൽ പഠിക്കുബോൾത്തന്നെ എന്റെ സുഹൃത്തുക്കൾ നൊയബെടുക്കുന്നതും മറ്റും കണ്ടിട്ടുണ്ട്.എന്നാൽ അന്നൊന്നും ഈദിനെപ്പറ്റിയൊ,ഇഫ്ത്താറിനെക്കു
മതപരമായ ഇഫത്താർ എന്ന ഈ ആഘോഷം എപ്പോഴും ഒരു സമൂഹമായി,സമാനമതസ്ഥരായി മാത്രമല്ല മറിച്ച് എല്ലാ ജാതിമതസ്ഥരും ഒന്നിച്ച് വളരെ സ്നേഹത്തോടും ബഹുമാനത്തോടുംകൂടി ചെയ്യാറുള്ളു എന്നു മനസ്സിലാക്കി.’മഹരിബ്’ സമയം എതാണ്ട് സൂര്യാസ്തമനത്തോടടുത്താണ് ഇഫ്താർ ആഘോഷം. നിർബന്ധിതമായല്ല,മറിച്ച് പരംബരാഗതമായി മൂന്ന് ഈന്തപ്പഴം തിന്ന് ആണ് നൊയമ്പ് മുറിക്കുന്നത് അതായത്,പ്രോഫറ്റ് മുഹമ്മദ് നബിയെ നൊയംബ് മുറിച്ചിരുന്നത് അനുസരിച്ചും അനുകരിച്ചും ആണ് ഇതു ചെയ്തു പൊന്നിരുന്നത്.പണ്ടുതോട്ടെ മുസ്ലീം മതവിശ്വാസികൾ ഉറച്ചു വിശ്വസിച്ചിരുന്ന ഒരു കാര്യമാണ് ഇഫ്താർ ആഹാരം മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ഏതോരു ദാനധർമ്മത്തിനും തുല്യമാണെന്ന്.
അനു മാം വീണ്ടും പറഞ്ഞു,ഞാൻ ധാരാളം ഇഫ്താറുകളിൽ പങ്കെടുത്തിട്ടുണ്ട്,സ്കൂളിന്റെ വകയായും കോളേജ് അലുമിനി വകയായും,കൂട്ടുകാരുടെ ക്ഷണം അനുസരിച്ചും മറ്റും!പ്രാർഥനയിലും ദാനധർമ്മങ്ങളിലും മറ്റും ചെലവാക്കുന്ന സമയത്തെക്കുറിച്ചാലോചിച്ചാൽ എല്ലാവരും ഒരുപോലെ വളരെ കർമ്മനിരതമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.
ഈ കഴിഞ്ഞ ആഴ്ചയിൽ ഞങ്ങൾ പോയിരുന്ന ഒരു ഇഫ്താറിൽ,നല്ലൊരു കൂട്ടായ്മയിലും റമാദാനെക്കുറിച്ചുള്ള ഒരു ചോദ്യോത്തരവേളയിലും പങ്കെടുക്കാൻ സാധിച്ചു.കൂടുതൽ സന്തോഷം പലതരത്തിലുള്ള ആഹാരസാധങ്ങൾ രുചിക്കാനും,അവരോടൊപ്പം പ്രാർത്ഥനയിലും,സന്തോഷങ്ങളിലും മുടങ്ങാതെ എല്ലാവർഷവും നമ്മെ പങ്കെടുപ്പിക്കാൻ അവർ ശ്രമിക്കുന്നു എന്നതിലുള്ള ചാരിതാർഥ്യവും വളരെ വലുതാണ്.പ്രതീകാത്മകമാക്കുന്ന പാരംബര്യത്തെ സൌഹൃദത്തിലൂടെ പ്രതിഫലിപ്പിക്കുക,ഒപ്പം കൂട്ടായ്മയുടെയും കുടുംബബന്ധങ്ങളുടെയും ഉറപ്പിനെ കൂടുതൽ പ്രതിഫലിപ്പിക്കുക. അനു കോശി മാം പറഞ്ഞവസാനിപ്പിച്ചതിലൂടെ നമ്മുടെ ചിന്തകളെയും സൌഹൃദത്തെയും പതിൻ മടങ്ങ് ബഹുമാനത്തോടെ നോക്കികാണാനായി പഠിപ്പിച്ചുതന്ന ഒരു സ്ന്തോഷം.
കമറുന്നീസ റസ്സാ,അനേകവർഷങ്ങളുടെ പ്രവാസജീവിതത്തിനുശേഷം,ഒരു ചെറിയ ഇടവേളക്കായി നാട്ടിലേക്ക് ചേക്കേറിയ,എഴുത്തുകാരി,റേഡിയോ അവതാരിക,ഖുറാൻ ക്ലാസ്സുകൾ എന്നീവ കമറു എന്ന വിളിപ്പേരുകാരിയുടെ ചെറിയ ഒരു പരിചയപ്പെടുത്തൽ മാത്രം!കമറുന്നീസയുടെ അഭിപ്രായത്തിൽ വെള്ളവും ഭക്ഷണം പൂർണ്ണമായി ഉപേക്ഷിക്കുന്നവരും,പച്ചക്കറികൾ ഒഴിവാക്കി,ഭക്ഷണത്തിൽ ചില കാര്യങ്ങൾ മാറ്റിനിർത്തി എടുക്കുന്ന നോമ്പുകൾ,ഭാർത്താവിനായി ഭാര്യ എടുക്കുന്ന നോംബുകൾ,സ്ത്രീകൾക്കായി പ്രത്യേകം നോമ്പുകൾ എന്നിങ്ങനെ മതം അനുവദിക്കുന്നതും,സമ്മതമുള്ളതു
വിദ്യാര്‍ത്ഥികളിലും ഈ തലമുറയിലെ കുട്ടികളിലും മതസൗഹാര്‍ദ്ദം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ന് പലസ്‌കൂളിലും വ്യത്യസ്തമായ രീതിയിൽ ഇഫ്താർ സംഗമം സംഘടിപ്പിക്കാറുണ്ട്.വിദ്യാര്