കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസബന്ദ്

കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസബന്ദ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് നടത്തിയ കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം.

പൊലീസ് ലാത്തിച്ചാര്‍ജില്‍ കെഎസ് യു വനിതാ പ്രവര്‍ത്തക അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ലാത്തിയടിയില്‍ വിദ്യാര്‍ഥിനിയുടെ മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.

https://twitter.com/i/status/1721442349245710701

കേരളവര്‍മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടു എന്ന് ആരോപിച്ചായിരുന്നു കെഎസ് യു മാര്‍ച്ച്‌. മന്ത്രി ആര്‍ ബിന്ദു രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രതിഷേധ മാര്‍ച്ച്‌ ആര്‍ ബിന്ദുവിന്റെ വീടിന് മുന്നില്‍ വച്ച്‌ പൊലീസ് തടഞ്ഞു. ഇതിനെ തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.