മലയാളീ അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ (MANJ) ക്രിസ്തുമസ് & ന്യൂ ഇയർ ആഘോഷം ജനുവരി 3 ന്
രാജു ജോയി
ന്യൂ ജേഴ്‌സി: ന്യൂ ജേഴ്‌സിയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ 'മഞ്ച്'
ക്രിസ്തുമസും, ന്യൂ ഇയറും ഒരുമിച്ച് ആഘോഷിക്കുന്നു. പാഴ്സിപ്പനി
ലേയ്ക് ഫയർ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ജനുവരി 3 ന് വൈകിട്ടു 5
മണിയോടുകൂടി പരിപാടികൾക്ക് തിരി തെളിയും. റെവ.ഫാദർ ഷിബു ഡാനിയേൽ ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകും.
സംഘ ഗാനങ്ങൾ, സ്കിറ്റ്, മാജിക് ഷോ, ഗാനമേള എന്നിവയ്‌ക്കൊപ്പം മഞ്ചിന്റെ അനുഗ്രഹീതരായ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധയിനം കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. വന്നു ചേരുന്ന എല്ലാവർക്കും മഞ്ചിന്റെ വാർഷിക ഡിന്നറിലും പങ്കെടുക്കാവുന്നതാണ്. സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ട പ്രമുഖർ പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി 'മഞ്ച്' നേതൃത്വം അറിയിച്ചു.