പരിസ്ഥിതിക്കെതിരായ കുറ്റപത്രം: ലീലാമ്മ തോമസ്, ആഫ്രിക്ക
ആഫ്രിക്കയിലെ എന്റെ കൃഷിയിടം.
മണ്ണിന്മേൽ ചിതറിക്കിടക്കുന്ന ഈ പറവകൾ. പുറത്തുനിന്നുള്ള ആക്രമണത്തിന്റെയും രക്തച്ചിഹ്നങ്ങളുടെയും സാക്ഷികളില്ല.
പക്ഷേ, വിഷത്തിന്റെ കാളിമ ഓരോ ശരീരത്തിലും വ്യാപിച്ചിരിക്കുന്നു . ഈ മൗന സാക്ഷികൾ പറയുന്നത് വ്യക്തമാണ്: മാനവന്റെ കൈയിൽ നിന്നുള്ള, നിയന്ത്രണമില്ലാത്ത, ലാഭമൂല്യകേന്ദ്രിത രാസകൃഷിയുടെ മുൻകൂട്ടി അറിഞ്ഞുള്ള ആക്രമണമാണ് ഇത്.
കൃഷിയിടത്തിൽ പ്രയോഗിച്ച വിഷവസ്തുക്കൾ ഈ പക്ഷിജീവിതങ്ങളെ ഇല്ലാതാക്കി.
ഭക്ഷ്യശൃംഖലയുടെ നിർണായക കണ്ണികൾ അവബോധപൂർവം നശിപ്പിച്ച് ഭാവിയിലേക്കുള്ള ഭക്ഷ്യസുരക്ഷയെ ദുരന്തത്തിലാക്കി.
മണ്ണും വെള്ളവും വായുവും വിഷമയമാക്കി ഭാവിയിലേക്കുള്ള മനുഷ്യനീതി തകർപ്പിച്ചു. “അപകടം”, “വികസനം”, “സാഹചര്യം” എന്ന പദങ്ങൾക്കിടയിലൂടെ കുറ്റകൃത്യത്തെ ഒളിപ്പിക്കാൻ ശ്രമിച്ചു.
കീടനാശിനികൾ കൃഷിയുടെ അനിവാര്യതയല്ല. അത് ജീവനെതിരായ മുൻകൂട്ടി അറിഞ്ഞ ആക്രമണമാണ്.
ഈ മരണം പ്രവചിക്കാവുന്നതായിരുന്നു; അതുകൊണ്ട് ഇത് അപകടമല്ല, ഇത് കുറ്റകൃത്യമാണ്. പറവകൾ സംസാരിക്കുന്നില്ല. പക്ഷേ അവരുടെ ശരീരങ്ങൾ ഭൂമിയോട് പറയുന്നു: "ഇവിടെ ജീവന് വിലയില്ലായിരുന്നു."
രാസകൃഷിയുടെ അന്ധവ്യാപനം തൽക്ഷണം നിർത്തുക. പരിസ്ഥിതി നാശത്തെ നിയമപരമായി കുറ്റകൃത്യമായി അംഗീകരിക്കുക. പ്രകൃതിക്കെതിരായ കുറ്റങ്ങൾക്ക് വ്യക്തമായ ഉത്തരവാദിത്വവും കഠിന ശിക്ഷയും ഉറപ്പാക്കുക. കോടതിയുടെ വിധി പറയട്ടെ. ചരിത്രം ഈ മൗന സാക്ഷികളെ മറക്കില്ല.