നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്; 50% സീറ്റ് യുവാക്കൾക്കും വനിതകൾക്കും നൽകുമെന്ന് വി ഡി സതീശൻ

Dec 28, 2025 - 11:16
 0  5
നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്; 50% സീറ്റ് യുവാക്കൾക്കും വനിതകൾക്കും നൽകുമെന്ന് വി ഡി സതീശൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്. 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കും നൽകുമെന്ന് ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വി ഡി സതീശൻ പറഞ്ഞു. ഫെബ്രുവരിയോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് ആലോചന. അടുത്തമാസം ചേരുന്ന കെപിസിസി നേതൃയോഗത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനാണ് തീരുമാനം.

‘ദി ഇന്ത്യൻ എക്‌സ്പ്രസിന്’ നൽകിയ അഭിമുഖത്തിലായിരുന്നു സതീശൻ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന കേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ച് സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിക്കാനാണ് ആലോചന. ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന കേരള യാത്രയ്ക്ക് പിന്നാലെ ജനാഭിപ്രായം സ്വരൂപിച്ച് പ്രകടനപത്രിക പുറത്തിറക്കും. ഓരോ മണ്ഡലവും പ്രത്യേകം പഠിക്കും. മണ്ഡലങ്ങളെ മൂന്ന് ഘട്ടങ്ങളായി തിരിച്ച് വിജയ സാധ്യതയും മെറിറ്റും പരിഗണിച്ച് സ്ഥാനാർത്ഥിയെ നിർണയിക്കും.സതീശൻ പറഞ്ഞു.

മുൻകാലങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗ്രൂപ്പ് സമവാക്യങ്ങൾക്കായിരുന്നു മുൻതൂക്കം. എന്നാൽ ഗ്രൂപ്പിന് അതീതമായി മെറിറ്റും യുവത്വവും പരിഗണിക്കുന്ന സതീശന്റെ ശൈലി വിജയിച്ചാൽ അത് കോൺഗ്രസിന് വലിയ ഗുണമുണ്ടാക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു