വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം: എൻ. സുബ്രഹ്‌മണ്യനെ നാളെ വീണ്ടും ചോദ്യം ചെയ്യും

Dec 28, 2025 - 19:18
 0  7
വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം: എൻ. സുബ്രഹ്‌മണ്യനെ നാളെ വീണ്ടും ചോദ്യം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുനിൽക്കുന്ന വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്‌മണ്യനെ പോലീസ് നാളെ വീണ്ടും ചോദ്യം ചെയ്യും. എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചതിനെത്തുടർന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗമായ സുബ്രഹ്‌മണ്യനെതിരെ കലാപാഹ്വാനത്തിനാണ് ചേവായൂർ പോലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച സുബ്രഹ്‌മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. സൈബർ സെല്ലിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും പ്രാഥമിക പരിശോധനയ്ക്ക് ശേഷം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്.

രാഷ്ട്രീയ വിദ്വേഷം വളർത്തുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും പ്രതിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള വ്യാജ ചിത്രം നിർമ്മിച്ച് പ്രചരിപ്പിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.