കോട്ടയം കവിയരങ്ങിന്റെ മൂന്നാം വാർഷികം ആഘോഷിച്ചു
കോട്ടയം കവിയരങ്ങിന്റെ (Reg.No.KTM /TC/140/2023)മൂന്നാം വാർഷിക പൊതുയോഗം എം.കെ.നാരായണൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി പബ്ലിക് ലൈബ്രറിഓഡിറ്റോറിയത്തിൽ ചേർന്നു. ചീഫ്ഫകോർഡിനേറ്റർ ബേബി പാറക്കടവൻ പതാകഉയർത്തി. സൗപർണ്ണിക ടാൻസൻ കോട്ടയം കവിയരങ്ങിന്റെ തീം സോങ്ങ് ആലപിച്ചു.
അഡ്വ.കെ. സുരേഷ് കുറുപ്പ്
ഡോക്ടർ ഹരികുമാർ ചങ്ങമ്പുഴ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഡോക്ടർ എം.ജി.ബാബുജി കവിയരങ്ങ് പരിപ്രേഷ്യം അവതരിപ്പിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അഡ്വൈസർ, ഡോക്ടർ സാബു കോട്ടുക്കൽ രചിച്ച ഇരുപ്പിനെ കുറിച്ചൊരു ലഘു ഉപന്യാസം(കവിതാസമാഹാരം) ചർച്ച ചെയ്തു. ഡോക്ടർ ഹരികുമാർ ചങ്ങമ്പുഴ പുസ്തകപരിചയം നടത്തി.
പ്രൊഫ. ശാലിനി രാമചന്ദ്രൻ പുസ്തക അവലോകനം നടത്തി സിന്ധു കെ നായർ, ഡോക്ടർ സാബു കോട്ടുക്കൽ എന്നിവർ പങ്കെടുത്തു. മിനി സുരേഷ് രചിച്ച, കോട്ടയം കവിയരങ്ങ് പ്രസിദ്ധീകരണമായ "മാജിക് ക്യാമറ" ബാലസാഹിത്യം ഡോക്ടർ ഹരികുമാർ ചങ്ങമ്പുഴ പ്രകാശനം ചെയ്തു.
കോട്ടയം കവിയരങ്ങ് സംഘടിപ്പിച്ച സാഹിത്യരചനാ മത്സര വിജയികൾക്ക്, അഡ്വ.കെ.സുരേഷ് കുറുപ്പ് Ex MP & Ex MLA, പാലിത്ര നാരായണൻ സ്മാരക ട്രോഫി വിതരണം ചെയ്തു.
200 ഭാഷയിൽ ഗാനമാലപിക്കുന്ന കുമാരി സൗപർണ്ണിക ടാൻസൻ, ബാലസംവിധായകൻ ദേവനാരായണനെയും ഉപഹാരം നല്കി ആദരിച്ചു. വിവിധ മേഖലകളിൽ പുരസ്കാരം നേടിയ കവിയരങ്ങ് അംഗങ്ങളെ ആദരിച്ചു.
പാട്ടിന്റെ വഴിയിൽ 50 ആണ്ട് പിന്നിട്ട ഹരിയേറ്റ് മാനൂര്, എ.എസ് . ആനന്ദ് എന്നിവരെയും ഉപഹാരം നല്കി ആദരിച്ചു. വാർഷിക പൊതുയോഗത്തിൽ അംഗങ്ങളായ, മനോജ് ഭാസ്കരൻ, അനാമിക മനോജ്, രഞ്ജിനി വി. തമ്പി,ബീനാ മാഞ്ഞൂരാൻ, ഇന്ദു. സി.വി. അമ്പിളി മനോജ്, കിരൺ സദാനന്ദൻ ജയമോൾ വറുഗീസ് സൗപർണ്ണിക ടാൻസൻ, എന്നിവരുടെ കലാപരിപാടികളും,ബേബി പാറക്കടവൻ നേതൃത്യം നല്കിയ നാടൻപാട്ടുകളും അരങ്ങേറി.
മിനി സുരേഷ്, യമുനാ.കെ.നായർ, വിഷ്ണു പ്രിയപൂഞ്ഞാർ, ജയമോൾ വർഗ്ഗീസ് സുകു.പി.ഗോവിന്ദ് ഉദയകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. ബേബി പാറക്കടവൻ സ്വാഗതവും സുകു പി.ഗോവിന്ദ് നന്ദിയും പറഞ്ഞു.