ഉടന്‍ ഇറാന്‍ വിടണം: ജാഗ്രത പാലിക്കണമെന്ന് പൗരന്മാരോട് അമേരിക്ക
യുഎസ്- ഇറാന്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുദ്ധ ആശങ്കയ്ക്ക് ഇടനല്‍കി ഇറാനിലുള്ള യുഎസ് പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് യുഎസ് മുന്നറിയിപ്പ്. യുഎസ് സര്‍ക്കാരിന്റെ സഹായം ആശ്രയിക്കാതെ ഇറാനില്‍ നിന്നു പുറത്തുകടക്കാന്‍ ഒരു പദ്ധതി തയാറാക്കണമെന്നാണു ഇറാനിലെ യുഎസ് വെര്‍ച്വല്‍ എംബസിയുടെ മുന്നറിയിപ്പ്.
മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കാനോ തടസപ്പെടാനോ സാധ്യതയുണ്ടെന്നും ഇന്റര്‍നെറ്റ് തടസപ്പെടാന്‍ ഇടയുണ്ടെന്നും അമേരിക്ക പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിമാന സര്‍വ്വീസുകളിലെ ആശങ്ക നിവാരണത്തിനായി എയര്‍ലൈനുകളുമായി നേരിട്ട് ബന്ധപ്പെടാനും നിര്‍ദേശമുണ്ട്.
നിങ്ങള്‍ക്ക് ഇറാനില്‍ നിന്ന് പുറത്തുപോകാന്‍ കഴിയുന്നില്ലെങ്കില്‍ താമസസ്ഥലത്തോ മറ്റൊരു സുരക്ഷിതമായ കെട്ടിടത്തിനുള്ളിലോ കഴിയണമെന്നും പൗരന്മാരോട് അമേരിക്ക ആവശ്യപ്പെടുന്നു. ഭക്ഷണം, വെള്ളം, മരുന്നുകള്‍, മറ്റ് അത്യാവശ്യ സാധനങ്ങള്‍ എന്നിവ കരുതണമെന്നും തെരുവുകളിലെ പ്രകടനങ്ങള്‍ ഒഴിവാക്കാനും ലോ പ്രൊഫൈല്‍ പാലിക്കാനുമാണ് പൗരന്മാരോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.
ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറാന്‍ നിലപാടുകള്‍ക്ക് പിന്നാലെ യുഎസ് എംബസി നല്‍കിയിട്ടുണ്ട്. സുരക്ഷിതമാണെങ്കില്‍ അര്‍മേനിയയിലേക്കോ തുര്‍ക്കിയിലേക്കോ കരമാര്‍ഗം യാത്ര ചെയ്യുന്ന കാര്യം പരിഗണിക്കണമെന്നും അറിയിപ്പിലുണ്ട്.