കലാവേദി യുഎസ്എ അവതരിപ്പിക്കുന്ന സാമൂഹ്യ ഹാസ്യ നാടകം “ബോധിവൃക്ഷത്തണലിൽ”  ഏപ്രിൽ 11  ശനിയാഴ്ച ന്യൂയോർക്കിൽ 

Jan 31, 2026 - 17:05
 0  20
കലാവേദി യുഎസ്എ അവതരിപ്പിക്കുന്ന സാമൂഹ്യ ഹാസ്യ നാടകം “ബോധിവൃക്ഷത്തണലിൽ”  ഏപ്രിൽ 11  ശനിയാഴ്ച ന്യൂയോർക്കിൽ 

കലാവേദി യുഎസ്എയുടെ നേതൃത്വത്തിൽ ഫൈൻ ആർട്സ് മലയാളം ഒരുക്കുന്ന സാമൂഹ്യ ഹാസ്യ നാടകം “ബോധിവൃക്ഷത്തണലിൽ” ഏപ്രിൽ 11  ശനിയാഴ്ച ന്യൂയോർക്കിൽ അവതരിപ്പിക്കുന്നു. ഗ്ലെൻ ഓക്‌സിലെ പി.എസ്. ക്യൂ 115 (P.S. Q115 School Auditorium (80-51 261st St. Glen Oaks, NY 11004-entrance on 262nd street) സ്‌കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6 മണിക്കാണ് പ്രദർശനം ആരംഭിക്കുന്നത്.

ഈ ഷോയിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും 'Art4Life'  സോഷ്യൽ സർവീസ് പ്രോജക്റ്റുകൾ വഴി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് സംഘാടകരായ കലാവേദി യു.എസ്.എ അറിയിച്ചു.
അഡ്മിഷൻ  പാസ്  മുഖേന മാത്രം..

ന്യൂ ജഴ്‌സിയിലെ ടീനക്  ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മലയാളം സ്റ്റേജ് ഡ്രാമാ ക്ളബ് ആയ ഫൈൻ ആർട്സ് മലയാളം, 2001ൽ സ്ഥാപിതമായത്  മുതൽ മലയാള നാടകകലയുടെ പ്രചാരണത്തിനായി പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ 25 വർഷങ്ങൾക്കിടെ, അമേരിക്ക, മലേഷ്യ, കാനഡ എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിൽ 67 മലയാളം സ്റ്റേജ് നാടകങ്ങൾ  ഫൈൻ ആർട്സ് മലയാളം വിജയകരമായി അവതരിപ്പിച്ചു. 25  പ്രതിഭാധനരായ അഭിനേതാക്കളും കലാകാരന്മാരും അടങ്ങുന്ന   സംഘത്തിന്റെ മികവിലാണ് ഫൈൻ ആർട്സ് മലയാളം മുന്നേറുന്നത്.

ഫൈൻ ആർട്സിന്റെ  ഓരോ നാടകവും  ദൃശ്യപരവും കലാപരവുമായി  മികവാർന്ന  വിധം   ബ്രോഡ്‌വേ ഷോകളോട് കിടപിടിക്കുന്ന സാങ്കേതിക തികവുള്ള   ദൃശ്യ-വിരുന്നാണ്  സമ്മാനിക്കുക. ലൈവ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്, അത്യാധുനിക എൽ.ഇ.ഡി സ്റ്റേജ് ലൈറ്റിംഗ്, പ്രത്യേകമായി രൂപകൽപന ചെയ്ത വേദി അലങ്കാരങ്ങൾ എന്നിവ ഓരോ   രംഗത്തിലും  കാണികൾക്ക് വേറിട്ടൊരു അനുഭവമാണ്  സമ്മാനിക്കുക . ഈ  നാടകങ്ങൾ മുൻകൂട്ടി റെക്കോർഡ് ചെയ്ത്  അവതരിപ്പിക്കുന്നവയല്ല,  റെക്കോർഡ് ചെയ്ത സംഭാഷണങ്ങളോ പാട്ടുകളോ ഇല്ലാതെ തത്സമയ അവതരണങ്ങളാണ്. രണ്ടു മുതൽ രണ്ടര മണിക്കൂർ വരെ നീളുന്ന നാടകങ്ങൾ മുഴുവനായും വേദിയിൽ തന്നെ അവതരിപ്പിക്കുന്ന അഭിനേതാക്കളുടെ ഓർമ്മശക്തിയും  ആത്മാർത്ഥതയും സമർപ്പണവും അഭിനന്ദനാർഹമാണ്.


  കലാവേദി യുഎസ്എ യുടെ ആഭിമുഖ്യത്തിൽ സിബി ഡേവിഡിന്റെ നേതൃത്വത്തിലാണ്  “ബോധിവൃക്ഷത്തണലിൽ”  അവതരിപ്പിക്കുന്നത്.


ടിക്കറ്റുകൾക്കും  മറ്റ് വിവരങ്ങൾക്കും : സിബി ഡേവിഡ്  +1 917 353 1242 


ബിജു ചാക്കോ: 516-996-4611

മാത്യു മാമ്മൻ: 631-235-4576

വർഗീസ് കോരസൺ: 516-398-5989

ആന്റണി ജോസഫ്: 516-270-5756

ഷാജി വർഗീസ്: 718-877-9145
ഷാജു സാം :646-427-4470

ബിന്ദു ഡേവിഡ്: 917-617-4484

ക്രിസ് തോപ്പിൽ: 917-369-0177

ബിജു സാം :631-219-9429
ഷാജി ജേക്കബ്: 516-428-7390
ബിജു സാമുവൽ : 516-603-6657

ലാലു മാത്യു: 516-606-5627
മാമ്മൻ എബ്രഹാം : 516-448-6686

ഉണ്ണികൃഷ്ണൻ നായർ: 201-320-4297
ഫിലിപ് മാത്യു : 718-808-5254

സുരേഷ് പണിക്കർ: 917-476-0129
ബിജു കാവുങ്കൽ: 516-384-7150

  Zelle വഴി kalavedius@gmail.com എന്ന ഇമെയിലിലേക്ക് നിങ്ങളുടെ സംഭാവനകൾ അയക്കാവുന്നതാണ്.