ഇടതുമുന്നണിക്കൊപ്പം ഉറച്ച്‌ നില്ക്കും: ജോസ് കെ. മാണി

ഇടതുമുന്നണിക്കൊപ്പം ഉറച്ച്‌ നില്ക്കും: ജോസ് കെ. മാണി
തിരുവനന്തപുരം: ജയപരാജയങ്ങള്‍ നോക്കി മുന്നണി മാറില്ലെന്നും ഇടതുമുന്നണിക്കൊപ്പം ഉറച്ച്‌ നില്‍ക്കുമെന്നും കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ.
മാണി. രാഷ്ട്രീയ ഗോസിപ്പ് ഉണ്ടാക്കി ചര്‍ച്ചയാക്കുകയാണ് ചിലരുടെ ലക്ഷ്യം. അതില്‍ ആര്‍ക്കെങ്കിലും സുഖം കിട്ടുന്നുണ്ടെങ്കില്‍ കിട്ടിക്കോട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന ആവശ്യം എല്‍ഡിഎഫിനെ അറിയിച്ചിട്ടുണ്ട്. തീരുമാനം തിങ്കളാഴ്ച അറിയിക്കാമെന്നാണു പറഞ്ഞിരിക്കുന്നത്. എൻഡിഎയിലേക്ക് കേരള കോണ്‍ഗ്രസിനെ ബിജെപി ക്ഷണിച്ചുവെന്നും ഓഫർ വച്ചുവെന്നുമുള്ള കാര്യങ്ങളെക്കുറിച്ച്‌ തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫില്‍ നിന്നു കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫ് കണ്‍വീനർ പുറത്താക്കിയെന്ന് പ്രഖ്യാപിച്ചപ്പോഴാണ് തങ്ങള്‍ രാഷ്‌ട്രീയ നിലപാട് സ്വീകരിച്ച്‌ എല്‍ഡിഎഫിലേക്ക് പോയത്. എല്‍ഡിഎഫില്‍ ഉറച്ച്‌ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.