ആലപ്പുഴയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

ആലപ്പുഴയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതായി കേന്ദ്രകലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പാലക്കാട് താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടും.

കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു.