കോഴിക്കോട് യുഡിഎഫ് - സിപിഎം പ്രകടനങ്ങൾക്കിടെ സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്

Oct 10, 2025 - 19:29
 0  5
കോഴിക്കോട് യുഡിഎഫ് - സിപിഎം പ്രകടനങ്ങൾക്കിടെ സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്

കോഴിക്കോട്: കോളെജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫും എൽഡിഎഫും നടത്തിയ റാലിക്കിടെയുണ്ടായ ലാത്തിചാർജിൽ എംഎൽഎ ഷാഫി പറമ്പിലിന് പരുക്ക്. പേരാമ്പ്ര സികെജി കോളെജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. മുഖത്ത് പരുക്കേറ്റ ഷാഫിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തർക്കത്തെത്തുടർന്ന് യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് പ്രതിഷേധ റാലി നടത്തിയിരുന്നു. അതേ സമയം തന്നെ ഡിവൈഎഫ്ഐയും പ്രതിഷേധറാലി നടത്തി.

എൽഡിഎഫും യുഡിഎഫും പരസ്പരം ഏറ്റുമുട്ടുമെന്ന സാഹചര്യം വന്നപ്പോഴാണ് പൊലീസ് ഇടപെട്ടത്. കണ്ണീർവാതകവും പ്രയോഗിച്ചു.

ഷാഫിയുടെ ചുണ്ടിലാണ് പരുക്കേറ്റത്. പ്രദേശത്ത് സംഘർഷാവസ്ഥ നില നിൽക്കുന്നതിനാൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾരസ്പരം ഏറ്റുമുട്ടുമെന്ന സാഹചര്യം വന്നപ്പോഴാണ് പൊലീസ് ഇടപെട്ടത്. കണ്ണീർവാതകവും പ്രയോഗിച്ചു.