ഉഷ്ണതരംഗം; ഉത്തരേന്ത്യയില്‍ മരിച്ചത് 54 പേര്‍

ഉഷ്ണതരംഗം; ഉത്തരേന്ത്യയില്‍ മരിച്ചത് 54 പേര്‍

ന്യൂഡല്‍ഹി: ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ഇതുവരെ 54 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ അതി രൂക്ഷമായ ചൂടാണ് അനുഭവപ്പെടുന്നത്. 47 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു,

കഴിഞ്ഞ ദിവസം ഒഡിഷയിലെ സുന്ദര്‍ഗഡില്‍ മാത്രം 12 പേരാണ് ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചത്. ബീഹാറില്‍ ഇതുവരെ 32 പേരാണ് മരിച്ചത്. ജാര്‍ഖണ്ഡിലെ പലാമുവിലും രാജസ്ഥാനിലും അഞ്ച് പേര്‍ വീതവും ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ ഒരാളുമാണ് മരിച്ചത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.