ഐഐടി ബോംബെയിലെ 85 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോടിയിലേറെ രൂപയുടെ ശമ്ബള പാക്കേജ്

ഐഐടി ബോംബെയിലെ 85 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോടിയിലേറെ  രൂപയുടെ ശമ്ബള പാക്കേജ്
ഐഐടി ബോംബെയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റിന്റെ ആദ്യ ഘട്ടത്തില്‍  ലഭിച്ചത് ഒരു കോടിയലധികം രൂപയുടെ ശമ്ബള പാക്കേജെന്ന് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച രാത്രിയാണ് ഐഐടി ബോംബെ ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 85 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ഓഫറുകള്‍ ലഭിച്ചത്. റിസേര്‍ച്ച്‌ ആൻഡ് ഡെവലപ്പ്മെന്റ് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ശമ്ബള പാക്കേജ് ലഭിച്ചത്. വാര്‍ഷിക ശരാശരിയായി 36.9 ലക്ഷം രൂപയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. കഴിഞ്ഞ വര്‍ഷം ഇത് 32.25 ലക്ഷം രൂപയായിരുന്നു.

അതേസമയം അല്‍ഗോ ട്രേഡിങ് സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ധനകാര്യ വിഭാഗത്തിന് ശമ്ബളത്തിന്റെ വാര്‍ഷിക ശരാശരിയില്‍ 22 ശതമാനത്തിന്റെ കുറവുണ്ടായതായാണ് വിവരം. 41.7 ലക്ഷമായിരുന്ന വാര്‍ഷിക ശമ്ബളം 32.4 ലക്ഷമായി കുറഞ്ഞു. ഒന്നാം ഘട്ട പ്ലേസ്‌മെന്റ് പൂര്‍ത്തിയാകുമ്ബോള്‍ ഐടി/സോഫ്റ്റ്‌വെയര്‍ മേഖലയിലും കണ്‍സല്‍ട്ടിങ്ങ് മേഖലയിലും വാര്‍ഷിക ശമ്ബളത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.