ഗവര്‍ണര്‍ക്ക് തിരിച്ചടി: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി

ഗവര്‍ണര്‍ക്ക് തിരിച്ചടി: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സെനറ്റില്‍ ഗവര്‍ണര്‍ നിയമിച്ച നാല് അംഗങ്ങളുടെ നിയമനം റദ്ദാക്കി ഹൈക്കോടതി. കേരള സര്‍വകലാശാല സെനറ്റ് നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. ചാന്‍സലറെന്ന നിലയില്‍ സ്വന്തം തീരുമാനപ്രകാരം സെനറ്റ് നിയമനം നടത്താമെന്ന ഗവര്‍ണറുടെ വാദമാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.

അതേസമയം സര്‍ക്കാര്‍ നിയമിച്ച രണ്ടുപേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു. സര്‍ക്കാരിന്റെ ശുപാര്‍ശ ഇല്ലാതെ ഗവര്‍ണര്‍ നടത്തിയിരിക്കുന്ന നാല് സെനറ്റ് അംഗങ്ങളുടെ നിയമനം റദ്ദാക്കിയതിനു പിന്നാലെ ആറ് ആഴ്ചയ്ക്കകം പുതിയ നിയമനം നടത്തണമെന്നും നിര്‍ദേശം നല്‍കി.