പറമ്പിൽ നിന്നുള്ള കൂണ്‍ കറിവെച്ച് കഴിച്ചു; കുടുംബത്തിലെ ആറുപേര്‍ ആശുപത്രിയില്‍, രണ്ടുപേരുടെ നില ഗുരുതരം

Oct 16, 2025 - 12:21
 0  4
പറമ്പിൽ നിന്നുള്ള  കൂണ്‍  കറിവെച്ച് കഴിച്ചു; കുടുംബത്തിലെ ആറുപേര്‍ ആശുപത്രിയില്‍, രണ്ടുപേരുടെ നില ഗുരുതരം

തിരുവനന്തപുരം: അമ്പൂരിയില്‍ കൂണ്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരു കുടുംബത്തിലെ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കുടുംബം ചികിത്സയില്‍ കഴിയുന്നത്. അമ്പൂരിയിലെ സെറ്റില്‍മെന്റിലെ മോഹന്‍ കാണി, ഭാര്യ സാവിത്രി അടക്കമുള്ള കുടുംബാംഗങ്ങളാണ് ചികിത്സ തേടിയത്.

കഴിഞ്ഞ ദിവസമാണ് ഇവര്‍ വീടിനു സമീപത്തെ പറമ്പിലെ കൂണ്‍ ശേഖരിച്ച് പാചകം ചെയ്ത് കഴിച്ചത്. ഇതിന് പിന്നാലെയാണ് കുടുംബാംഗങ്ങള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉടന്‍ തന്നെ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കുടുംബാംഗങ്ങളില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന രണ്ടുപേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.