ഒഹായോയിൽ ഞെട്ടിക്കുന്ന സംഭവം: ദയനീയ സാഹചര്യത്തിൽ 16 കുട്ടികളെ കണ്ടെത്തി നാല് പേർ അറസ്റ്റിൽ
പ്രസാദ് തീയാടിക്കൽ
ഒഹായോ: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ വിന്റൺ കൗണ്ടിയിലെ ഹാംഡൻ ഗ്രാമപ്രദേശത്തെ ഒരു വീട്ടിൽ അതീവ ദയനീയ സാഹചര്യത്തിൽ കഴിയുകയായിരുന്ന 16 കുട്ടികളെ അധികൃതർ രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് മുതിർന്നവരെ കുട്ടികളെ അപകടത്തിലാഴ്ത്തിയെന്ന ഗുരുതര കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ഒന്നര വയസ്സുമുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് വീട്ടിൽ കണ്ടെത്തിയത്. ഇവരിൽ പലർക്കും അടിയന്തര വൈദ്യസഹായം ആവശ്യമായിരുന്നുവെന്നും രണ്ട് കുട്ടികളുടെ നില ഗുരുതരമായതിനാൽ ഹെലികോപ്റ്റർ വഴി ട്രോമാ സെന്ററുകളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.
സംഭവസ്ഥലത്തെ സാഹചര്യം അതീവ ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന്
ഗാരി സൈഡേഴ്സ് ജൂനിയർ, ഗാരി സൈഡേഴ്സ് സീനിയർ, ക്രിസ്റ്റീന സൈഡേഴ്സ്, എലിസബത്ത് സൈഡേഴ്സ് എന്നിവരാണ് അറസ്റ്റിലായ നാല് പേർ. ഇവർക്കെതിരെ ഫെലണി ചൈൽഡ് എൻഡേഞ്ചർമെന്റ് (Felony Child Endangerment) കുറ്റം ചുമത്തിയിട്ടുണ്ട്.
കുട്ടികൾ വീട്ടിൽ എങ്ങനെ എത്തിയതെന്നും ഇവരുമായി പ്രതികൾക്കുള്ള ബന്ധം എന്താണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. നിലവിൽ ഈ സംഭവത്തിന് മനുഷ്യക്കടത്തുമായി ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്.