സ്പെയിനിന് രണ്ടാം ലോകകപ്പ് കിരീടം; മെസ്സിക്കും തടയാനായില്ല, അർജന്റീനയെ ഒറ്റ ​ഗോളിൽ വീഴ്ത്തി

Jul 20, 2026 - 11:28
 0  16
സ്പെയിനിന് രണ്ടാം ലോകകപ്പ് കിരീടം; മെസ്സിക്കും തടയാനായില്ല, അർജന്റീനയെ ഒറ്റ ​ഗോളിൽ വീഴ്ത്തി

 ഫിഫ ലോകകപ്പ് കിരീടം സ്പെയിനിന്. ആവേശം നിറഞ്ഞ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീനയെ ഒറ്റ ​ഗോളിൽ വീഴ്ത്തിയാണ് സ്പെയിൻ രണ്ടാം ലോക കിരീടം ഉയർത്തിയത്. ആദ്യ പകുതിയും രണ്ടാം പകുതിയും ​ഗോൾരഹിതമായപ്പോൾ എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ​ഗോളാണ് വിജയികളെ നിർണയിച്ചത്. 2010ലെ ആദ്യ കിരീട നേട്ടത്തിനു ശേഷം സ്പെയിനി‍ന്റെ രണ്ടാം നേട്ടമാണിത്.

ഫെറാൻ ടോറസിന്റെ എക്സ്ട്രാ ടൈം ഗോൾ സ്പെയിനെ രണ്ടാം തവണയും ഫിഫ ലോകകപ്പ് ചാമ്പ്യന്മാരാക്കിയപ്പോൾ, 1962ൽ ബ്രസീലിന് ശേഷം ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ രാജ്യമെന്ന അർജന്റീനയുടെ സ്വപ്നം തകർന്നടിഞ്ഞു.  ഇതോടെ ലയണൽ മെസ്സിയുടെ സ്വപ്നതുല്യമായ പടിയിറക്കമെന്ന മോഹമാണ് പൊലിഞ്ഞത്. മത്സരത്തിൽ അർജന്റീന തീർത്തും നിറംമങ്ങിയ പ്രകടനമായിരുന്നു. എക്സ്ട്രാ ടൈമിന്റെ അവസാന ഘട്ടത്തിൽ അർജന്റീന സമനിലയ്ക്കായി ശ്രമിച്ചെങ്കിലും സ്പെയിൻ കുലുങ്ങിയില്ല.ടൂർണമെന്റിലെ ഏറ്റവും ഭയപ്പെടുത്തുന്ന മുന്നേറ്റനിരയുമായാണ് അർജന്റീന ഫൈനലിന് ഇറങ്ങിയത്. എന്നാൽ ഒരു ഗോൾ പോലും നേടാനാകാതെയാണ് അവർ മടങ്ങിയത്.

മത്സരത്തിലുടനീളം സ്പെയിനിന്റെ സർവാധിപത്യമായിരുന്നു. ​പോസ്റ്റിനു കീഴിൽ ​ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിന്റെ   കൈകളാണ് പലപ്പോഴും അർജന്റീനയെ രക്ഷപ്പെടുത്തിയത്. മത്സരത്തിന്റെ 90 മിനിറ്റിലും അർജന്റീനയ്ക്ക് സ്പാനിഷ് ബോക്സിനടുത്തേക്ക് മാത്രമേ എത്താൻ പറ്റിയുള്ളു. ഒരു ഷോട്ട് പോലും അവർ തൊടുത്തില്ല. അവസാന ഇഞ്ച്വറി സമയത്താണ് അർജന്റീന ഒരു ​ഗോൾ ശ്രമം നടത്തിയത്.

ഇഞ്ച്വറി സമയത്ത് എൻസോ ഫെർണാണ്ടസിനു രണ്ടാം മഞ്ഞ കാർഡും അതുവഴി ചുവപ്പ് കാർഡും കിട്ടി പുറത്താകേണ്ടി വന്നു. കുബാർസിയെ അപകടകരമായി വീഴ്ത്തിയതിനാണ് എൻസോ ഫെർണാണ്ടസിനു മടങ്ങേണ്ടി വന്നത്.

നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനാകാത്തതിനെ തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. മത്സരത്തിന്‍റെ 106-ാം മിനിറ്റിൽ സ്‌പാനിഷ് താരം ഫെറാൻ ടോറസ് നേടിയ തകർപ്പൻ ഗോളാണ് മത്സരത്തിന്‍റെ വിധി എഴുതിയത്. 

മത്സരത്തിൽ ഉടനീളം പന്തടക്കത്തിൽ സ്പെയിൻ മുന്നിട്ടുനിന്നെങ്കിലും, മികച്ച സേവുകളുമായി ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് അർജന്‍റീനയുടെ രക്ഷകനായി നിന്നു. എന്നാൽ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് അർജന്‍റീനയ്ക്ക് കനത്ത തിരിച്ചടിയായി. പത്ത് പേരുമായി ചുരുങ്ങിയിട്ടും മെസ്സിപ്പട ശക്തമായി പൊരുതിയെങ്കിലും സ്പെയിന്‍റെ അപരാജിത കുതിപ്പിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു.