നാമം എക്സലൻസ് അവാർഡ്സ് 2026 ഓഗസ്റ്റ് 2-ന് ന്യൂജേഴ്‌സിയിൽ പുരസ്‌കാര നിശ
വാർത്ത:പ്രസാദ് തീയാടിക്കൽ
ന്യൂജേഴ്‌സി : വടക്കേ അമേരിക്കൻ മലയാളികളുടെയും അനുബന്ധ അംഗങ്ങളുടെയും സംഘടനയായ NAMAM (North American Malayalee & Associated Members), NAMAM Excellence Awards 2026-ന്റെ ഭാഗമായി പുതിയ നേതൃത്വത്തെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും പ്രഖ്യാപിച്ചു. സംഘടനയുടെ നേതൃത്വത്തിൽ പ്രസിഡന്റ് പ്രദീപ് മേനോൻ, സെക്രട്ടറി ബിന്ദു സത്യ, ട്രഷറർ സിറിയാക് എബ്രഹാം, പാട്രണായി മാധവൻ ബി. നായർ എന്നിവർ ചുമതലയേൽക്കുന്നു.
2025–2027 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി മലയാളി സമൂഹനേതാക്കളും പ്രൊഫഷണലുകളും ഉൾപ്പെട്ടിട്ടുണ്ട്. സമൂഹസേവനവും നേതൃത്വവും സാമൂഹിക പ്രതിബദ്ധതയും മുൻനിർത്തിയാണ് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
NAMAM Excellence Awards 2026 പുരസ്‌കാരദാന ചടങ്ങ് 2026 ഓഗസ്റ്റ് 2-ന് വൈകിട്ട് 5:00 മണിക്ക്, ന്യൂജേഴ്‌സിയിലെ Royal Albert’s Palace, Fords-ൽ നടക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിക്കും. പുരസ്‌കാര നാമനിർദേശങ്ങൾ സമർപ്പിക്കുന്നതിനായി സംഘാടകർ ക്യൂആർ കോഡും പുറത്തിറക്കിയിട്ടുണ്ട്.
സമൂഹത്തിലെ മികച്ച സേവനങ്ങളെയും നേട്ടങ്ങളെയും അംഗീകരിക്കുകയും മലയാളി സമൂഹത്തെ കൂടുതൽ ഐക്യത്തോടെ മുന്നോട്ട് നയിക്കുകയുമാണ് ഈ പുരസ്‌കാര പരിപാടിയുടെ ലക്ഷ്യമെന്ന് നാമം നേതൃത്വം വ്യക്തമാക്കി.