മറനാഥ ഫുൾ ഗോസ്പൽ ചർച്ച് കൺവെൻഷൻ ജൂലൈ 23 മുതൽ 26 വരെ
പ്രസാദ് തീയാടിക്കൽ
ബാൽച്ച് സ്പ്രിംഗ്സ് (ടെക്സാസ്): മാറനാഥാ ഫുൾ ഗോസ്പൽ ചർച്ചിന്റെ 2026-ലെ വാർഷിക ജനറൽ കൺവെൻഷൻ ജൂലൈ 23 മുതൽ 26 വരെ മാറനാഥാ മന്ദിരത്തിൽ വെച്ച് നടക്കും. ആത്മീയ നവീകരണത്തിനും പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും ദൈവവചന ശ്രവണത്തിനും പ്രാധാന്യം നൽകുന്ന ഈ കൺവെൻഷനിൽ രാവിലെ 10:00 മുതൽ 12:00 വരെയും, വൈകിട്ട് 7:00 മുതൽ 9:00 വരെയും യോഗങ്ങൾ നടക്കും.
കൺവെൻഷനിൽ പാസ്റ്റർ പ്രകാശ് മാത്യൂസ്, ഡോ. ഷിബു തോമസ്, പാസ്റ്റർ പ്രിൻസ് റാന്നി എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും. ഡാളസ്–ഫോർട്ട് വർത്ത് മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും വിശ്വാസികളെ സംഘാടകർ ഈ ആത്മീയ സംഗമത്തിലേക്ക് ഹാർദ്ദവമായി ക്ഷണിച്ചിട്ടുണ്ട്.
അഡ്രസ് : 2206 W. Bruton Road, Balch Springs,Texas
കൂടുതൽ വിവരങ്ങൾക്ക്: ജേസൺ ജേക്കബ് – 214-732-0806
--