സ്വർണ്ണമുകിൽ മാഞ്ഞു-എസ്.ജാനകി

Jul 13, 2026 - 09:37
 0  8
സ്വർണ്ണമുകിൽ മാഞ്ഞു-എസ്.ജാനകി

നിയൊരു പാട്ടും ബാക്കിയാക്കാതെ ജാനകിയമ്മ മടങ്ങി. മൈസൂരു ഹുണ്ടിയിലെ നവീൻ ഫാം ഹൗസിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു.മൈസൂരുവിൽ തന്നെ സംസ്കരിക്കണമെന്നായിരുന്നു ജാനകിയുടെ അന്ത്യാഭിലാഷം.

വ്യത്യസ്ഥഭാഷയിൽ നാല്‍പ്പതിനായിരത്തിലേറെ പാട്ടുകൾ പാടിയ അപൂർവ ഗായികയാണ് ജാനകിയമ്മ.17 ഭാഷകളിൽ ജാനകി പാടിയിട്ടുണ്ട്,തെലുങ്ക്,കന്നഡ,മലയാളം,തമിഴ്,ഹിന്ദി,ഒഡിയ,ബംഗാളി,മറാഠി,തുളു,ഉർദുഗുജറാത്തി,പഞ്ചാബി,കൊങ്കണി,അസാമീസ്,സിന്ധി തുടങ്ങിയ ഭാഷകളിൽ യുഗ്മഗാനം,കോറസ് മുതലായ പലതരത്തിലുള്ള 48,000 ഓളം ഗാനങ്ങൾ ആലപിച്ചു. ഇവയ്ക്ക് പുറമേ ഇംഗ്ലീഷ്,ജാപ്പനീസ്,അറബിക്ജർമൻ,സിംഹള എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്.

ആന്ധ്രപ്രദേശ് സ്വദേശിയായ ജാനകിയമ്മക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണ ലഭിച്ചിട്ടുണ്ട്.1976,1981,1984,1992 എന്നീ വർഷങ്ങളിൽ 3 ഭാഷയിലായി പുരസ്കാരങ്ങൾ ജാനകിയമ്മയെ തേടിയെത്തിയിട്ടുണ്ട്.കേരളമടക്കമുള്ള പല സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ഇവരെ തേടിയെത്തി.2013-ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലുംദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ജാനകിയമ്മ അത് നിരസിച്ചു.

സംഗീതലോകത്തിന് നികക്കാനാവാത്ത നഷ്ടമാണ് ജാനകിയമ്മയുടെ മരണം .

ധാരാളം ഗായകർ മിന്നിത്തിളങ്ങിയ മലയാളം സിനിമയിൽ ജാനകിയമ്മ നൽകിയ സംഭാവന അളവറ്റതാണ്. ജാനകിയമ്മ പാടുന്ന പാട്ടുകളെ മറ്റ് ഗായകരിൽനിന്നും വ്യത്യസ്ഥമാക്കുന്നത് ഏതു ഭാഷയോടുകൂടി പാടിയാലും ആ പാട്ടിന്റെ ഭാവത്തെ ഉൾക്കൊണ്ടുകൊണ്ട് പാടാൻ സാധിക്കുന്നു.മലയാളവാക്കുകൾക്ക് കൊടുക്കുന്ന സ്പുരണം വളരെ വലുതാണ്.

ജാനകിയമ്മയുടെ ഭാഷയിൽ എഴുതിയെടുത്താണ് ഒരോ പാട്ടും പാടുന്നത്. ’കൊഞ്ചുംചിലങ്ക’എന്ന സിനിമയിലെ ശിങ്കാരവേല’ എന്ന പാട്ടാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ട പാട്ട്.ഏതു ശ്രുതിയിലും പാടാനുള്ള ആ റേഞ്ച് അതിമനോഹരമാണ്. ശ്യാം ഇളയരാജ എന്നിവരുടെ പാട്ടുകൾ ഏറ്റെടുത്തു  പാടുന്നു.1957 ലാണ് മലയാളത്തിലേക്ക് വരുന്നത്.എന്നാൽ ആ സമയത്ത് വേണ്ടവിധത്തിലുള്ള പരിഗണന അവർക്ക് കിട്ടിയില്ല എന്നതാണ് വാസ്തവം.ഗായിക എന്ന നിലയിൽ നിറഞ്ഞു നിൽക്കുന്നതിനു പുറമെ ജാനകി ഗാനരചനയും സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്‌.നിരവധി തമിഴ്‌,തെലുങ്കു ചിത്രങ്ങൾക്കു വേണ്ടി അവർ ഗാനങ്ങളെഴുതി.

പാട്ടുപാടുന്നതിൽ യേശുദാ‍സുമായി ഇത്രമാത്രം ആത്മബന്ധമുള്ള മറ്റൊരു ഗായികയും ഇല്ല എന്നുതന്നെ പറയാം.

“അകലെയകലെ നീലാകാശം,അലതല്ലും രാഗതീർഥം” എന്ന പാട്ട് അതിമനോഹരമായ ഉദാഹരണമാണ്.

ധാരാളം യുഗ്മഗാനങ്ങൾ യേശുദാസിനൊപ്പം പാടായിട്ടുണ്ട്.ചെറുപ്പം മുതലെ ആസ്മയുണ്ട്,എങ്കിലും ഇത്ര മനോഹരമായി ജാനകിയമ്മയുടെ പാട്ടിന്റെ ഈണങ്ങൾ പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

“മൌനമെ നിറയും മൌനമേ

ഇതിലെ പോകും കാറ്റിൽ,

ഇവിടെ വിരിയും മലരിൽ“

തന്റെ ആസ്മ എന്ന രോഗാവസ്ഥയെ അതിജീവിക്കുന്ന പാട്ടുകളാണ് എന്നും ജാനകിയമ്മ പാടിയിട്ടുള്ളത്.

“അഞ്ചനകണ്ണെഴുതി,ആലില താലി ചാർത്തി

അറപ്പുരവാതിലിൽ ഞാൻ  കാത്തിരിപ്പൂ”

ഒരോ പാട്ടുകളിലൂടെയും അവയുടെ ഭാവാത്മകമായ ശബ്ദത്തിലൂടെ ഹൃദയത്തിന്റെ ഭാഷയയിൽ പാടിയ മലയാനുത്തിന്റെ  ഭാവഗായികയാണ് വിടവാങ്ങിയത്.നമ്മുടെ ഹൃദയങ്ങൾ കീഴടക്കിയ,മലയാളത്തിന്റെ സ്വന്തം ജാനകിയമ്മ.

“കണ്ണും കണ്ണൂം നോക്കിയിരുന്നാൽ,കരയുടെ ദാഹം തീരുമൊ” ഈ പാട്ടിന്റെ വരികൾ ഗാനരചയിതാവിന്റെ കഴിവാകാം,എങ്കിലും അതിന് ജാനകിയമ്മ തന്റെ ശബ്ദത്തിലൂടെ നൽകിയ വികാരം,മനുഷ്യമനസ്സുകൾ ഉള്ളോരുകാലം നിലനിൽക്കും.അമ്മയുടെ പാട്ടുകൾ നമ്മുടെ മനസ്സുകളീൽ നൽകിയ വികാരത്തിന്റെ തീവ്രത പറഞ്ഞറിയിക്കാനാവാത്തതാണ്.

ജാനകിയമ്മ അവസാനമായി പാടിയ പാട്ടാണെന്നു പറയപ്പെടുന്നു ചാന്തുപൊട്ടിലെ ഈ പാട്ട്...............

“ആഴക്കടലിന്റെ അങ്ങേക്കരയിലായ്
നേരം വെളുക്കുന്ന മേട്ടിൽ,
അമ്പിളിമാമനെ പോലെന്റെ മാറിലായ്
ഒട്ടിക്കിടക്കുന്ന മുത്തേ”

ഓരൊ പാട്ടിനും അതിന്റെതായ ഭാവം,ഈ പാട്ട് ഒരു കുഞ്ഞിനും നല്ലൊരു ഉറക്കാം കിട്ടാൻ ഏതൊരമ്മക്കും പാടാവുന്ന പാട്ടാണ്.ഒരു അമ്മയുടെ  സ്നേഹത്തിന്റെ ഈണം ആരുകേട്ടാലും ഈ പാട്ടിലുണ്ട്.

 ഇന്ത്യൻ സംഗീത ലോകത്ത് 'കേരളത്തിന്റെ വാനമ്പാടിഎന്നറിയപ്പെടുന്ന ജാനകിയമ്മ,എന്നും എവിടെയും തന്റെതായ ഒരു ഭാവം,സാന്നിദ്ധ്യം,വസ്ത്രധാരണം പൊട്ട് എന്നിവകൊണ്ടും വ്യത്യസ്ഥയായിരുന്നു.പുരികത്തിനു മുകളിൽ അതെ കനത്തിൽ ചന്ദനം തൊട്ട്,അല്ലെങ്കിൽ ഭസ്മം തൊട്ട് ആയിരുന്നു എവിടെയും വന്നിരുന്നത്. മിക്കപ്പോഴും വെള്ളയും അല്ലങ്കിൽ വളരെ ഇളം നിറത്തിലുള്ള സാരികളിലാണ് കണ്ടിട്ടുള്ളത്.

ചെറുപ്പം മുതൽ സംഗീതത്തിൽ ഉടലെടുത്ത കമ്പം,എന്നും നിലനിർത്തിയിരുന്നു ജാനകിയമ്മ.എതൊരു പാട്ടാണെങ്കിലും ആ പാട്ടിന്റെ ഭാവത്തിലേക്ക് ഇഴുകിച്ചേരാൻ ജാനകിയമ്മക്ക് നിഷ്പ്രയാസം സാധിച്ചിരുന്നു.ഒരോ വാക്കിലും ഉച്ചരിക്കുന്ന ഭാവം വളരെ കൃത്യമായിരുന്നു.കുട്ടികളുടെ പാട്ടെങ്കിൽ,കുട്ടികളുടെ ഭാവം,മുതിർന്നവരുടെ പാട്ടുകൾക്ക് ആ ഭാവം,പ്രേമത്തിന്റെ ഭാവം,ഏതൊരു ഭാഷയിലും അതെ ഭാവം,സ്നേഹം,പ്രേമം,സങ്കടം,കർത്തവ്യംനഷ്ടങ്ങൾ എല്ലാം പാട്ടിലൂടെ നമ്മുടെ മനസ്സിലേക്ക് എത്തിച്ചേരുന്നു.തമിഴ് പാട്ടാണെങ്കിൽ തമിഴ് ഭാഷക്കാരാണ്,മലയാളമെങ്കിൽ അത് മലയാളിയാണ്,ആന്ധ്ര ഭാഷയെങ്കിൽ അവിടെയുള്ളവർ പാടിയതാണെന്ന് തോന്നിപ്പിക്കുന്ന കൃത്യത ഒരോ പാട്ടിലും ഉണ്ടായിരുന്നു.കൂടെ ആർക്കുവേണ്ടിയാണോ പാടുന്നത് ആ‍ അഭിനേതവിന്റെ ഭാവം ആ പാട്ടിൽ കൊണ്ടുവരാൻ ജാനകിയമ്മക്ക് നിഷ്പ്രയാസം സധിച്ചിരുന്നു.

നല്ലൊരു ചിത്രകാരികൂടിയായാണ് ജാനകിയമ്മ.മദ്രാസ് എ.വി.എം സ്റ്റുഡിയോയിൽ ജോലി നേടിയിരുന്നു.അരങ്ങേറ്റം വിധിയുടെ വിളയാട്ടം എന്ന സിനിമയിലെ പാട്ട് പാടിയാണ്.

 1938 ഏപ്രിൽ 23-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള പള്ളപട്ടല എന്ന ഗ്രാമത്തിലാണ് അവർ ജനിച്ചത്. ഭർത്താവ് വി. രാമപ്രസാദുമായി ,1959 ൽ ആയിരുന്നു വിവാഹം.ജാനകിയുടെ കരിയറിനെ പ്രോത്സാഹിപ്പിച്ച അദ്ദേഹം അവരുടെ മിക്ക റെക്കോർഡിംഗുകളിലും അവർക്കൊപ്പം ഉണ്ടായിരുന്നു.പിതാവ് സിസ്റ്റല ശ്രീരാമമൂർത്തി ഒരു ആയുർവേദ ഡോക്ടറും അദ്ധ്യാപകനുമായിരുന്നു.

ഒൻപതാം വയസ്സിൽ വേദിയിൽ ആദ്യ അവസരം ലഭിച്ചു.നാദസ്വര വിദ്വാൻ പൈഡിസ്വാമിയിൽ നിന്നാണ് അവർ സംഗീതത്തിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിച്ചത്. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു.1957 ൽ "വിധിയിൻ വിളൈയാട്ട്" എന്ന തമിഴ് ചിത്രത്തിൽ തുടങ്ങിയ  ജീവിതം ആറു പതിറ്റാണ്ടിന് ശേഷം 2017-ൽ സംഗീത ലോകത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2026 ജൂലൈ 11ന് അന്തരിച്ചു.