വാർദ്ധക്യം ജീവിതത്തിന്റെ അവസാന അദ്ധ്യായമല്ല: മാർത്തോമ്മാ മെത്രാപ്പോലീത്ത

Jul 17, 2026 - 08:09
Jul 17, 2026 - 09:47
 0  38
വാർദ്ധക്യം ജീവിതത്തിന്റെ അവസാന അദ്ധ്യായമല്ല:  മാർത്തോമ്മാ മെത്രാപ്പോലീത്ത
ഡോ. ചെറിയാൻ കീക്കാട് 
തിരുവല്ല: വാർദ്ധക്യം ജീവിതത്തിന്റെ അവസാന അധ്യായമല്ല; വിശ്വാസത്തിന്റെയും സേവനത്തിന്റെയും സാക്ഷ്യത്തിന്റെയും പുതിയൊരു മനോഹര അദ്ധ്യായമായി അതിനെ മാറ്റിയെടുക്കണമെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനും മാർത്തോമ്മാ സീനിയർ സിറ്റിസൺസ് ഫെലോഷിപ്പിന്റെ പ്രസിഡന്റുമായ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.
മാർത്തോമ്മാ സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ് – യു.എ.ഇ. സെന്ററിന്റെ 2026–27 പ്രവർത്തന ഉദ്ഘാടനം ജൂലൈ 13-ന് ഓൺലൈനായി നിർവഹിച്ച് സന്ദേശം നൽകുകയായിരുന്നു, അഭിവന്ദ്യ മാർത്തോമ്മ മെത്രാപ്പോലിത്ത.
യു.എ.ഇ. സെന്റർ പ്രസിഡന്റ് റവ. ജോൺ നോക്സിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ യു.എ.ഇ.യിലെ വിവിധ മാർത്തോമ്മാ ഇടവകകളിൽ നിന്നുള്ള മുതിർന്ന പൗരന്മാരും വൈദികരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളും പങ്കെടുത്തു. 
റവ. ബിൻസു ഫിലിപ്പ്, റവ. ടിറ്റു തോമസ് എന്നീ അച്ചന്മാർ ആശംസകൾ അർപ്പിച്ചു.
റവ. തോമസ് ഫിലിപ്പിന്റെ പ്രാർത്ഥനയോടെയും, ശ്രീമതി സൂസൻ ബാബുവിന്റെ വേദഭാഗ വായനയോടെയും ആരംഭിച്ച സമ്മേളനത്തിൽ അബുദാബി, ഷാർജ മാർത്തോമ്മാ ഇടവകകളിലെ സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ് അംഗങ്ങൾ ഗാനങ്ങൾ ആലപിച്ചു.
അഭിവന്ദ്യ മെത്രാപ്പോലിത്തയുടെ ജീവിതത്തെ ആസ്പദമാക്കി, ശ്രീ അലക്സ് കീക്കാട്ടിൽ സംവിധാനം ചെയ്ത ഡോക്യുമെൻ്ററി ചിത്രം സമ്മേളനത്തോടനുബന്ധിച്ച് പ്രദർശി പ്പിക്കുകയുണ്ടായി.
സെന്റർ സെക്രട്ടറി ഡോ. ചെറിയാൻ തോമസ് കീക്കാട് സ്വാഗതവും, സെന്റർ ട്രഷറാർ ശ്രീ. ജോൺ മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി. സെന്റർ വൈസ് പ്രസിഡന്റ് ശ്രീ. ബാബു ടി. ജോർജ് സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ആശീർവാദത്തോടെ സമ്മേളനം സമാപിച്ചു.