തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പിൽ വടക്കന്‍ കേരളം വിധിയെഴുതുന്നു; ഒന്നര മണിയോടെ പോളിങ് 50% പിന്നിട്ടു
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു . തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ്. മലപ്പുറം മൂത്തേടം ഗ്രാമപ്പഞ്ചായത്ത് പായിംപാടത്ത് സ്ഥാനാർത്ഥി മരിച്ചതിനാല്‍ വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ഗ്രാമപ്പഞ്ചായത്തുകളില്‍ ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നു.
രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ്. വോട്ടിങ് സമയം അവസാനിക്കുമ്പോൾ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ വോട്ടെടുപ്പിൽ ഒന്നര മണിയോടെ പോളിങ് ശതമാനം 50 ശതമാനം പിന്നിട്ടു. ഏറ്റവും കൂടുതൽ മലപ്പുറത്തും (54.84 %) ഏറ്റവും കുറവ് കാസർഗോഡാണ് (51.48 %). തൃശൂർ 51.17 %, പാലക്കാട് 53.47 %, കോഴിക്കോട് 53.56 %, വയനാട് 51.93%, കണ്ണൂർ 51.52 % എന്നിങ്ങനെയാണ് പോളിങ്