വിവാഹത്തിന് സ്വർണവും പ്രതിമാസം 2500 രൂപയും; തമിഴ്നാട്ടിൽ വൻ പ്രഖ്യാപനങ്ങളുമായി വിജയ്‌യുടെ ടിവികെ

Mar 7, 2026 - 19:09
 0  5
വിവാഹത്തിന് സ്വർണവും പ്രതിമാസം 2500 രൂപയും; തമിഴ്നാട്ടിൽ വൻ പ്രഖ്യാപനങ്ങളുമായി വിജയ്‌യുടെ ടിവികെ

  തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ  വാഗ്ദാനങ്ങളുമായി രംഗത്ത് . സ്ത്രീകൾക്കായി വിപുലമായ ക്ഷേമപദ്ധതികളാണ് തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ നടപ്പിലാക്കുകയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് സ്വർണ്ണം നൽകുമെന്നതാണ്.

 കൂടാതെ അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വീതം ധനസഹായം നൽകുമെന്നും വിജയ് ഉറപ്പുനൽകി.സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകുന്നതിലൂടെ തമിഴ്നാട്ടിലെ വോട്ട് ബാങ്കിൽ വലിയ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് ടിവികെ കണക്കുകൂട്ടുന്നത്. കുടുംബത്തലവിമാർക്കുള്ള ഈ സാമ്പത്തിക സഹായം അവരുടെ ദൈനംദിന ജീവിതത്തിൽ വലിയ ആശ്വാസമാകുമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ആകർഷകമായ വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവെച്ചിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലയിലും സ്ത്രീകൾക്ക് കൂടുതൽ സംവരണം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.തമിഴ്നാട്ടിലെ ഗ്രാമീണ മേഖലകളിൽ വലിയ സ്വീകാര്യതയാണ് വിജയ്‌യുടെ പുതിയ പ്രഖ്യാപനങ്ങൾക്ക് ലഭിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ ലക്ഷ്യമിട്ടാണ് ഈ നീക്കങ്ങൾ.