എം എസ് മണി തന്നെ ഡി മണി: സ്ഥിരീകരിച്ച് എസ്‌ഐടി
ശബരിമല സ്വര്‍ണകൊള്ളയ്ക്ക് പിന്നില്‍ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നല്‍കിയ ഡി മണി തന്നെയാണ് എംഎസ് മണിയെന്ന് പ്രത്യേക അന്വേഷണ സംഘം. തനിക്കാരേയും അറിയില്ലെന്നും തന്നെ വേട്ടയാടുകയാണെന്നും മാധ്യമങ്ങളെ കണ്ടു മണി പറഞ്ഞതിന് പിന്നാലെ വിവാദം കനത്തതോടെയാണ് ഇയാള്‍ തന്നെയാണ് സംശയിക്കപ്പെടുന്ന വ്യവസായിയെന്ന് എസ്‌ഐടി വിശദീകരിക്കുന്നത്. ഇന്നലെ കണ്ടെത്തിയ ആള്‍ തന്നെയാണ് ഡി മണിയെന്ന് ഉറപ്പിക്കുകയാണ് എസ്‌ഐടി
. ഡി മണിയെന്ന് വിളിപ്പേരുള്ളത് എസ്‌ഐടി കണ്ടെത്തിയ എംഎസ് മണിയ്ക്ക് തന്നെയാണെന്നാണ് എസ്‌ഐടി സ്ഥിരീകരിക്കുന്നത്.
ബാലമുരുകനെയാണ് എംഎസ് മണി വിളിക്കാറുള്ളതെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പേരില്‍ മൂന്ന് ഫോണ്‍ നമ്പറുകളുള്ള മണിക്ക് ഡിണ്ടിഗലില്‍ വന്‍ ബന്ധങ്ങളുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. എന്നാല്‍, ഡി.മണി താനല്ലെന്നും ശബരിമല കൊള്ളയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് ആവര്‍ത്തിക്കുകയാണ് ഡിണ്ടിഗല്‍ സ്വദേശി.