വ്യാജ ബോംബ് ഭീഷണി; ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനം വൈകി

വ്യാജ ബോംബ് ഭീഷണി; ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനം വൈകി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി.
ഭീഷണി സന്ദേശം അടങ്ങിയ കുറിപ്പ് വിമാനത്തില്‍ നിന്ന് ലഭിക്കുകയായിരുന്നു.

പിന്നാലെ ഡോഗ് സ്‌ക്വാഡും സിഐഎസ്‌എഫും വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിമാനത്തില്‍ കുറച്ചുയാത്രക്കാരെ കയറ്റിയ ശേഷമാണ് സീറ്റിനടിയില്‍ നിന്ന് ഭീഷണി സന്ദേശം അടങ്ങിയ കുറിപ്പ് ലഭിച്ചത്. ഇതോടെ യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു.

ഭീഷണിയെ തുടര്‍ന്ന് വിമാനം ആറ് മണിക്കൂറോളമാണ്  വൈകിയത്. പുലര്‍ച്ചെ 4.10ന് പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. പരിശോധനകള്‍ക്ക് ശേഷം വിമാനം ഉടന്‍ പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.