പരസ്യബോര്‍ഡ് തകര്‍ന്ന് 16 പേര്‍ മരിച്ച സംഭവം: കമ്ബനി ഉടമ അറസ്റ്റില്‍

പരസ്യബോര്‍ഡ് തകര്‍ന്ന് 16 പേര്‍ മരിച്ച സംഭവം: കമ്ബനി ഉടമ അറസ്റ്റില്‍

മുംബൈ: കൂറ്റൻ പരസ്യബോർഡ് തകർന്ന് 16 പേര്‍ മരിച്ച സംഭവത്തില്‍ ഹോള്‍ഡിംഗ് സ്ഥാപിച്ച കമ്ബനിയുടെ ഉടമ പിടിയിലായി.

ഇഗോ മീ‍ഡിയ എന്ന സ്വകാര്യ കമ്ബനിയുടെ ഉടമ ഭാവേഷ് ബിൻഡെ ആണ് രാജസ്ഥാനില്‍ അറസ്റ്റിലായത്. ഉദയ്പൂരിലെ ഒരു ഹോട്ടലില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പാെടിക്കാറ്റിനെയും കനത്ത മഴയെയും തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് മുംബൈയിലെ ഘട്കോപ്പറില്‍ പരസ്യബോർഡ് തകർന്നു വീണത്. 16 പേരുടെ ജീവൻ പൊലിയുകയും 50ലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭാവേഷിനെതിരെ പീഡനമടക്കം 23 ക്രി.മിനില്‍ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.