മാസപ്പടി കേസ്; പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
മാസപ്പടി കേസിൽ അതിവേഗ നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇഡി സമൻസ് അയച്ചു. ചോദ്യം ചെയ്യലിനായി അടുത്തയാഴ്ച ഹാജരാകാനാണ് നിർദേശം.
ഈ മാസം 14നാണ് ഇസിഐആർ രജിസ്റ്റർ ചെയ്തത്. ഹൈകോടതി ഡിവിഷൻ ബെഞ്ച് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീലുകൾ തള്ളിയ സാഹചര്യത്തിലാണ് ഇ.ഡി നടപടികൾ വേഗത്തിലാക്കിയത്.
രണ്ട് ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്താണ് ഇഡി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. മകൾ വീണക്ക് ലഭിച്ച തുക, പിണറായി വിജയന്റെ മുഖ്യമന്ത്രി പദവി ഉപയോഗിച്ചുള്ള രാഷ്ട്രീയ സ്വാധീനത്തിന് പകരമായി നൽകിയ കൈക്കൂലിയാണോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്.