'ദയവായി കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ': പോസ്റ്റുമായി ആർ. ശ്രീലേഖ

Oct 8, 2026 - 15:45
 0  3
'ദയവായി കാത്തിരിക്കൂ,  എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ': പോസ്റ്റുമായി ആർ. ശ്രീലേഖ
തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർ സ്ഥാനം രാജിവെച്ചുവെന്ന വാർത്തയോട് പ്രതികരിച്ച് ആർ. ശ്രീലേഖ. വാർത്ത വന്ന ടുത്ത ദിവസങ്ങൾ ഒന്നിൽ അവർ ആശുപത്രിയിൽ ചികിത്സയിലെന്ന വിവരം പുറത്തുവന്നിരുന്നു. "ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാധ്യമങ്ങൾ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്. ഒക്ടോബർ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ. ഇപ്പോഴും അസുഖം പൂർണ്ണമായി ഭേദമായിട്ടില്ല... വീഡിയോ എടുക്കാൻ സമയം വേണം. കൂടാതെ കുറെയേറെപ്പേർ ചോദിക്കുന്നുമുണ്ട്..." എന്ന് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.
ഈ ആഴ്ചയുടെ തുടക്കത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ആഷപത്രിയിൽ കഴിയുന്ന ശ്രീലേഖയെ സന്ദർശിച്ചിരുന്നു. ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ നേരിടുന്ന ശ്രീലേഖ, ജനപ്രതിനിധി എന്ന നിലയിലെ ചുമതലകൾ വേണ്ടവിധം നിർവഹിക്കാനാകുമോയെന്ന ആശങ്ക പങ്കുവെച്ചതായി അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
 എന്നാൽ ഇതിനെ ശ്രീലേഖ രാജിവയ്ക്കാനൊരുങ്ങുന്നതായും പാർട്ടി വിടുന്നതായുമുള്ള തരത്തിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലറാണ് ശ്രീലേഖ