പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കമ്മിറ്റി രൂപീകരിച്ചു

Mar 27, 2026 - 14:53
 0  5
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കമ്മിറ്റി രൂപീകരിച്ചു

ഹ്യൂസ്റ്റൺ: അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോർജ് എസ്. മാത്യൂസ് അധ്യക്ഷനായിരിക്കുന്ന കമ്മിറ്റിയിൽ ഫെബിൻ കുരിയാക്കോസ് (കോഓർഡിനേറ്റർ, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ, ഹ്യൂസ്റ്റൺ), അമ്മു കൊച്ചമ്മ (സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം, ഹ്യൂസ്റ്റൺ), ബിനു കെ. ജോൺ (സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയം, ഹ്യൂസ്റ്റൺ), ബിബി പരയിൽ (സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയം, ഹ്യൂസ്റ്റൺ), റിജോ ജേക്കബ് (സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയം, ഹ്യൂസ്റ്റൺ), ജസ്റ്റിൻ ജോർജ് (സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ, ഹ്യൂസ്റ്റൺ) എന്നിവർ അംഗങ്ങളായി സേവനം അനുഷ്ഠിക്കുന്നു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെയും കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ യുഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്തയുടെയും അനുഗ്രഹാശംസകളോടുകൂടിയാണ് ശുശ്രൂഷകളും അനുബന്ധ ക്രമീകരണങ്ങളും നടത്തപ്പെടുന്നത്.

പെരുന്നാൾ 2026 ഏപ്രിൽ 11-ാം തീയതി (ശനിയാഴ്ച) ഹ്യൂസ്റ്റണിലെ ഉർശ്ലേം അരമന ചാപ്പലിൽ ഭക്ത്യാദരപൂർവ്വം ആചരിക്കപ്പെടുന്നതാണ്.

വിവരങ്ങൾക്ക്:റവ. ഫാ. ജോർജ് എസ്. മാത്യൂസ് – +1 210-995-7602
ഫെബിൻ കുരിയാക്കോസ് – +1 832-520-7080
ഇമെയിൽ: [email protected]