സംവിധായകൻ ഹരികുമാർ അന്തരിച്ചു

സംവിധായകൻ ഹരികുമാർ അന്തരിച്ചു

തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. 70 വയസ്സായിരുന്നു. അർബുദം ബാധിച്ച് ചികിത്സയിലിരിക്കേ തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

1994ൽ എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത സുകൃതം ശ്രദ്ധേയമായിരുന്നു. 1981ൽ പുറത്തിറങ്ങിയ ആമ്പൽ പൂവ് എന്ന ചിത്രത്തിലൂടെയാണ് തുടക്കം.

 ജാലകം, ഊഴം, അയനം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി എത്തിയ ഓട്ടോറിക്ഷാക്കാരന്‍റെ ഭാര്യയാണ് അവസാന ചിത്രം.

 ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയിൽ അംഗമായിരുന്നു.