തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ​ഗോപൻ ; മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

Mar 21, 2026 - 14:13
 0  7
തിരുവനന്തപുരത്ത് കരമന ജയൻ,   അരുവിക്കരയിൽ വിവേക് ​ഗോപൻ ; മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

2026 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. 11 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇത്തവണ പാർട്ടി പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ മുഴുവൻ മണ്ഡലങ്ങളുടെയും സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു.

മൂന്നാം പട്ടികയിൽ ബിജെപി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് തെക്കൻ ജില്ലകളിലാണ്. തിരുവനന്തപുരം, കോവളം, പുതുപ്പള്ളി, ചവറ തുടങ്ങിയ സീറ്റുകളിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തി. പട്ടികജാതി (എസ്‌സി) സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ മത്സരിക്കും. ചെങ്കൽ രാജശേഖരൻ നായരാണ് നെയ്യാറ്റിൻകരയിലെ സ്ഥാനാർത്ഥി. അരുവിക്കരയിൽ വിവേക് ​ഗോപൻ മത്സരിക്കും.

കേരളത്തിലെ 140 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 9 ന് നടക്കും, മെയ് 4 ന് ഫലം പ്രഖ്യാപിക്കും.

ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക :

പീരുമേട്- വി. രതീഷ്
പുതുപ്പള്ളി- രവീന്ദ്രനാഥ് വാകത്താനം
മാവേലിക്കര- അജി മോൻ അടൂർ- പന്തളം പ്രതാപൻ
ചവറ- കെ. ആർ രാജേഷ് ചടയമംഗലം- ആർ. എസ് അരുൺ രാജ്
ചിറയൻകീഴ്- ബി. എസ് അനൂപ് തിരുവനന്തപുരം- കരമന ജയൻ അരുവിക്കര- വിവേക് ​ഗോപൻ കോവളം- ടി. എൻ സുരേഷ് നെയ്യാറ്റിൻകര – എസ് രാജശേഖരൻ നായർ