'കൈപ്പത്തി' ഇല്ല, സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിക്കാന്‍ പി കെ ശശി

Mar 21, 2026 - 16:24
 0  6
'കൈപ്പത്തി' ഇല്ല, സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിക്കാന്‍ പി കെ ശശി

ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശശി സ്വതന്ത്ര ചിഹ്നത്തത്തില്‍ മത്സരിക്കും. കൈപ്പത്തി ചിഹ്നം ശശിക്ക് നല്‍കരുതെന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം നേതൃത്വം അംഗീകരിക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിന് കോണ്‍ഗ്രസില്‍ ചേരാന്‍ നേതൃത്വം ശശിയോട് ആവശ്യപ്പെട്ടെങ്കിലും പികെ ശശി വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് സ്വതന്ത്രചിഹ്നത്തില്‍ മത്സരിക്കാന്‍ പി കെ ശശി തീരുമാനിച്ചത്.

കൈപ്പത്തി ചിഹ്നം ഉപയോഗിച്ചുള്ള പി കെ ശശിയുടെ പ്രചരണ പോസ്റ്ററുകളും ഫ്ളക്സുകളും ഒറ്റപ്പാലം മണ്ഡലത്തില്‍ ഇന്നലെ വ്യാപകമായി പതിപ്പിച്ചിരുന്നു.

സിപിഎം വിട്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന ജി. സുധാകരന്‍ (അമ്പലപ്പുഴ), പി.കെ ശശി (ഒറ്റപ്പാലം), ടി.കെ.ഗോവിന്ദന്‍ (തളിപ്പറമ്പ്), വി. കുഞ്ഞികൃഷ്ണന്‍ (പയ്യന്നൂര്‍) എന്നിവര്‍ക്ക് യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയിച്ചിരുന്നു. ഇവരുടെ വിജയത്തിനായി എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ഇറങ്ങണമെന്നും പ്രതിപക്ഷ നേതാവ് അഭ്യര്‍ഥിച്ചു.