സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്നു; പാലക്കാട് താപനില 40 ഡിഗ്രി കടന്നു
സംസ്ഥാനത്ത് വേനൽച്ചൂട് റെക്കോർഡ് വേഗത്തിൽ ഉയരുന്നു. പാലക്കാട് ജില്ലയിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയായ 40.1°C രേഖപ്പെടുത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിലും ചൂട് ക്രമാതീതമായി വർധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജില്ലയിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പാലക്കാടിനൊപ്പം സംസ്ഥാനത്തെ 12 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകളിലൊഴികെ ഏപ്രിൽ 13-ാം തീയതി വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
താപനിലയിലെ മാറ്റം പരിശോധിക്കുമ്പോൾ കൊല്ലം ജില്ലയിൽ 39°C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 37°C വരെയും ചൂട് കൂടാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36°C വരെ താപനില ഉയർന്നേക്കാം