ഈസ്റ്റർ ദിനത്തിലെJEE പരീക്ഷ; മാറ്റേണ്ടവർ ഉടൻ ഇമെയിൽ അയക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഈസ്റ്റർ ദിനത്തിലെ JEE പരീക്ഷയുടെ തീയതി മാറ്റേണ്ടവർ ഉടനടി ഇമെയിൽ അയക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവ നൽകിയ നിവേദനം പരിഗണിച്ച്, അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും കത്തുകൾ അയച്ചിരുന്നു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി . ധർമ്മേന്ദ്ര പ്രധാൻ തന്നെ ഫോണിൽ ബന്ധപ്പെടുകയും, ഈസ്റ്റർ ദിനമായ ഏപ്രിൽ 5-ന് പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് തീയതി മാറ്റുന്നതിനായി അപേക്ഷിക്കാൻ അവസരം നൽകുമെന്ന് അറിയിക്കുകയും ചെയ്തതായി സുരേഷ്ഗോപി അറിയിച്ചു.